newsroom@amcainnews.com

ബഹ്‌റൈനില്‍ കെട്ടിടത്തിന് നേരെ ഇറാന്‍ ആക്രമണം; ഒരു മരണം, എട്ട് പേര്‍ക്ക് പരുക്ക്

ബഹ്‌റൈനിലെ മനാമയില്‍ താമസ കെട്ടിടത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 29 വയസ്സുള്ള സ്വദേശി വനിത കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സിത്ര മേഖലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടന്ന സമാനമായ ആക്രമണത്തില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 32 പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകയുന്നതിനിടെയുണ്ടായ ഈ നീക്കം വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പരിക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കൊച്ചു കുട്ടികളും ഉള്‍പ്പെടുന്നു. 17 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് തലയ്ക്കും കണ്ണിനും മാരകമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകള്‍ക്കും സാരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. പരിക്കേറ്റവരെയെല്ലാം വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like

ടൊറന്റോയിൽ എഐ ഡാറ്റാ സെന്ററുകൾക്ക് നിർത്തിവെക്കൽ ആവശ്യപ്പെട്ട് പ്രതിഷേധം

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ ഡെപ്യൂട്ടിമാർക്ക് നേരെ വെടിവെപ്പ്: കൗമാരക്കാരൻ കസ്റ്റഡിയിൽ

Crucial Changes in Stock Market Closing Time and Closing Price Determination

ഓഹരി വിപണിയിൽ ക്ലോസിങ് സമയത്തിലും ക്ലോസിങ് വില നിർണയത്തിലും നിർണായക മാറ്റങ്ങൾ

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

Tesla hits 10 million vehicles: The EV maker that forced the auto industry to change

ടെസ്‌ല 10 ദശലക്ഷം വാഹനങ്ങൾ പിന്നിട്ടു: ഓട്ടോമൊബൈൽ വ്യവസായത്തെ മാറ്റത്തിന് നിർബന്ധിതരാക്കിയ ഇവി നിർമ്മാതാക്കൾ

An Iowa worker was stranded in Canada for a year due to visa-related delays

വിസ വൈകിയതിനെ തുടർന്ന് ഐയോവ ജീവനക്കാരൻ ഒരു വർഷത്തോളം കാനഡയിൽ കുടുങ്ങി

Top Picks for You
Top Picks for You