newsroom@amcainnews.com

കാട്ടുതീ പുക: കാല്‍ഗറിയില്‍ വായു മലിനം

കാട്ടുതീ പുക കാരണം കാല്‍ഗറിയില്‍ വായുഗുണനിലവാരം മോശമായതായി കാനഡയിലെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.കാട്ടുതീ പുക വായുമലിനീകരണം രൂക്ഷമാക്കുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യുന്നതായി വകുപ്പ് പറയുന്നു.

ആല്‍ബര്‍ട്ടയിലും മറ്റ് പ്രവിശ്യകളിലും തീ കത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അന്തരീക്ഷം മോശമായി. അതേസമയം ചൊവ്വാഴ്ച വൈകുന്നേരം വരെ, കാല്‍ഗറിയിലെ വായു ഗുണനിലവാര സൂചിക 6 ആയിരുന്നു. ഇത് ‘ഉയര്‍ന്ന’ അപകടസാധ്യതയുള്ളതായി കാലാവസ്ഥ ഏജന്‍സി അറിയിച്ചു. കാട്ടുതീ പുകയില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങള്‍ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് എന്‍വയണ്‍മെന്റ് കാനഡ പറയുന്നു. പുറത്തിറങ്ങുന്നവര്‍ എന്‍95 മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ ഏജന്‍സി നിര്‍ദ്ദേശിച്ചു. വയോധികര്‍, ഗര്‍ഭിണികള്‍, ശിശുക്കള്‍, കൊച്ചുകുട്ടികള്‍, നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കില്‍ തൊണ്ടയില്‍ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ഫെഡറല്‍ ഏജന്‍സിനിര്‍ദ്ദേശിച്ചു

You might also like

കാമുകിക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ കോസ്റ്റാറിക്കയിലെത്തിയ കനേഡിയൻ യുവാവ് വെടിയേറ്റ് മരിച്ചു

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

Top Picks for You
Top Picks for You