ലോകത്തിലുടനീളമുള്ള ക്രിമിനൽ തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 6.8 മില്യൺ അക്കൗണ്ടുകൾ വാട്‌സ്ആപ്പ് നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഈ വർഷം ആറ് മാസങ്ങൾക്കുള്ളിലാണ് അക്കൗണ്ടുകൾ ഇല്ലാതാക്കിയതെന്ന് മെറ്റ വ്യക്തമാക്കി. ഉപയോക്താക്കളെ പരിചിതമല്ലാത്ത ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായും വാട്‌സ്ആപ്പ് അറിയിച്ചു.
ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായാണ് കമ്പനി സേഫ്റ്റി ഓവർവ്യൂ ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. കോൺടാക്റ്റ് ലിസ്റ്റിലില്ലാത്തവർ സംശയാസ്പദമായി ഏതെങ്കിലും ഗ്രൂപ്പുകളിൽ ഉപയോക്താക്കളെ ചേർത്താൽ സേഫ്റ്റി ഓവർവ്യൂ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.
ഈ ഫീച്ചറിലൂടെ ആരാണ് ഗ്രൂപ്പിൽ ആഡ് ആക്കിയത്, ക്രിയേറ്റ് ചെയ്തത് ആര്, എത്ര അംഗങ്ങളുണ്ട്, തിയതി തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുമെന്ന് കമ്പനി വിശദീകരിക്കുന്നു.