newsroom@amcainnews.com

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഇറാനില്‍ നടത്തിവരുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായി അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാല്‍ ഇപ്പോള്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമായ ഒരു നിര്‍ദ്ദേശവും ട്രംപ് മുന്നോട്ടുവെച്ചു. കടലിടുക്കിനെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങള്‍ തന്നെ അതിന്റെ സുരക്ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

അതേസമയം, മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെ സൗദി അറേബ്യക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന 59 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ തുര്‍ക്കിക്കും ഒമാനും എതിരെ നടന്ന ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചു.

You might also like
Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

Top Picks for You
Top Picks for You