newsroom@amcainnews.com

വസന്തകാലം വരവായതോടെ മഞ്ഞ് ഉരുകുമ്പോൾ നദികളിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ്; ഒൻ്റാരിയോയിൽ വെള്ളപ്പൊക്ക സാധ്യത

ഓട്ടവ: വസന്തകാലം വരവായതോടെ മഞ്ഞ് ഉരുകുമ്പോൾ, കിഴക്കൻ ഒൻ്റാരിയോയിലെ നദികളിൽ ജലനിരപ്പ് ഉയരുമെന്ന് ഓട്ടവ റിവർ റെഗുലേഷൻ പ്ലാനിംഗ് ബോർഡ് മുന്നറിയിപ്പ് നൽകി. മഞ്ഞ് ഉരുകുന്നതിനാൽ ഓട്ടവ നദിയിലെ ജലനിരപ്പ് ഈ വർഷം സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നും ബോർഡ് പറയുന്നു. എന്നാൽ, വലിയ വെള്ളപ്പൊക്കത്തിന് നിലവിൽ സാധ്യതയില്ല.

ഓട്ടവ നദിയിൽ വെള്ളപ്പൊക്കത്തിനുള്ള സാധ്യത കുറവാണെന്നും എന്നാൽ, ചെറിയ ജലപാതകളിൽ ജലനിരപ്പ് അതിവേഗം ഉയരുമെന്നും സിറ്റി പൊതുമരാമത്ത്, എമർജൻസി പ്ലാനിങ് മാനേജർ ജിം ലെത്ത്ബ്രിഡ്ജ് പറയുന്നു. വെള്ളപ്പൊക്ക സാഹചര്യങ്ങളെക്കുറിച്ചും പ്രവചനത്തെക്കുറിച്ചും ജനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം പ്രദേശത്തെ മൂന്ന് കൺസർവേഷൻ അതോറിറ്റികൾ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മഞ്ഞ് ഉരുകുന്നതോ കനത്ത മഴയോ ഉണ്ടാക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാത്രമേ അറിയാൻ കഴിയൂ എന്നതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കണമെന്നും ജിം ലെത്ത്ബ്രിഡ്ജ് പറഞ്ഞു.

You might also like

ഗോർഡി ഹൗ ഇന്‍റർനാഷണൽ പാലം ഉദ്ഘാടനം ജൂലൈ 27-ന്

ജലനിരപ്പ് ഉയരുന്നു: മാനിറ്റോബയിലെ മിന്നെഡോസയിൽ അടിയന്തരാവസ്ഥ

ആരോഗ്യമേഖലയിലെ പ്രതിസന്ധി: അയോവയിലും മറ്റ് യു.എസ് സംസ്ഥാനങ്ങളിലും ഡെമോക്രാറ്റുകൾക്ക് ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാകുന്നു

ട്രക്കുകളുടെ വേഗപരിധി: കർശന പരിശോധന ആവശ്യപ്പെട്ട് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ

കാൾ ഓഫ് മാർട്ടിനിക്ക്: ലഹരിക്കടത്തിനും അനധികൃത കള്ളക്കടത്തിനുമെതിരെയുള്ള സംയുക്ത പ്രഖ്യാപനം

ഇന്ത്യൻ രൂപ, പാകിസ്ഥാൻ രൂപ, ഫിലിപ്പൈൻ പെസോ എന്നിവയുടെ മൂല്യം കുറയുന്നു

Top Picks for You
Top Picks for You