വാൻകുവർ: ബുധനാഴ്ച ലോകത്തിലെ ഏറ്റവും മോശം വായുഗുണനിലവാരമുള്ള പ്രധാന നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് വാൻകുവർ ഇടം പിടിച്ചു. രാവിലെ 11.34ന് IQAir ന്റെ കണക്കനുസരിച്ച്, ഏറ്റവും മലിനമായ പ്രധാന നഗരങ്ങളുടെ പട്ടികയിൽ വാൻകുവറാണ് ഒന്നാം സ്ഥാനത്ത്. 180 AQI ആണ് വാൻകുവറിലെ റീഡിംഗ്. പാകിസ്ഥാനിലെ ലാഹോർ, ഇന്തോനേഷ്യയിലെ ജക്കാർത്ത, എത്യോപിയയിലെ അഡിസ് അബാബ എന്നിവയെ വാൻകുവർ മറികടന്നു. കാട്ടുതീയുടെ പുക നഗരങ്ങളിൽ പടർന്നിരിക്കുകയാണ്. ബുധനാഴ്ച രാവിലെ കനത്ത പുക മൂടി. അനാരോഗ്യകരമായ പുക ശ്വസിച്ച് മിക്കവർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
മെട്രോ വാൻകുവറിന്റെ എയർ ക്വാളിറ്റി നെറ്റ്‌വർക്കായ വായുഗുണനിലവാര സൂചിക(AQHI) രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ 10+ എന്ന ഏറ്റവും ഉയർന്ന വിഭാഗത്തിലെത്തി. പിന്നീട് നേരിയ തോതിൽ കുറഞ്ഞു. ബുധനാഴ്ച മെട്രോ വാൻകുവറിനും ഫ്രേസർ വാലിക്കും വായുഗുണനിലവാര മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ തീപിടുത്തങ്ങൾക്ക് പുറമേ, ഹോപ്പിന് തൊട്ടുകിഴക്ക്, വിസ്‌ലറിനടുത്തുള്ള പ്രദേശങ്ങളിലും കരിബൂ മേഖലയിലും കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക പ്രവിശ്യയിലുടനീളം പടരുന്നതായി എൺവയോൺമെന്റ് കാനഡ അറിയിച്ചു.







വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു