newsroom@amcainnews.com

‘ബോർഡർ റോഡ്’ യു.എസ് അടയ്ക്കുന്നു; പുതിയ വഴി ഒരുക്കാൻ കാനഡ

ലോകത്തിലെ ഏറ്റവും നീളമേറിയ, വലിയ സുരക്ഷാ സന്നാഹങ്ങളില്ലാത്ത, അമേരിക്ക-കാനഡ അതിർത്തിയിലെ പ്രശസ്തമായ ‘ബോർഡർ റോഡ്’ അടയ്ക്കാൻ അമേരിക്കൻ ഭരണകൂടം ഒരുങ്ങുന്നു. അതിർത്തി സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നടപടി.

അമേരിക്കയിലെ മൊണ്ടാനയ്ക്കും അൽബർട്ടയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 14 കിലോമീറ്റർ നീളമുള്ള ഈ മൺറോഡ് നിലവിൽ അമേരിക്കൻ പരിധിയിലാണുള്ളത്. എന്നാൽ വർഷങ്ങളായി ഇതിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് അൽബർട്ടയായിരുന്നു. ഇരുരാജ്യങ്ങളിലെയും അതിർത്തി ഗ്രാമങ്ങളിലുള്ളവർ ഈ പാത പരസ്പരം യാതൊരു തടസ്സങ്ങളുമില്ലാതെ ഉപയോഗിക്കുകയും ചെയ്തിരുന്നു. വരുന്ന വേനൽക്കാലത്തോടെ ഈ റോഡ് കാനഡക്കാർക്കായി പൂർണ്ണമായും അടയ്ക്കും.

അതേസമയം നിലവിലുള്ള റോഡിന് സമാന്തരമായി കനേഡിയൻ അതിർത്തിക്കുള്ളിൽ പുതിയൊരു റോഡ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് അൽബർട്ട സർക്കാർ. ഇതിനായി 80 ലക്ഷം ഡോളറാണ് അൽബർട്ട അനുവദിച്ചിരിക്കുന്നത്. പുതിയ റോഡിന്റെ നിർമ്മാണം ഏപ്രിലിൽ ആരംഭിച്ച് വേനൽക്കാലത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പരസ്പരം ചേർന്ന് കിടന്നിരുന്ന വഴിക്ക് പകരം രണ്ട് രാജ്യങ്ങൾക്കും വെവ്വേറെ റോഡുകളുണ്ടാകും, അതിർത്തി ഒരു ഓടയായി ഇരുവശങ്ങളെയും വേർതിരിക്കുകയും ചെയ്യും.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Canadian farmers struggle with rain delayed harvest; quality hurt

കനത്ത മഴ വിളവെടുപ്പിനെ വൈകിക്കുന്നു: കാനഡയിൽ കർഷകരും കാർഷിക ഗുണനിലവാരവും പ്രതിസന്ധിയിൽ

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Baji Odamveli's book 'American Malayali Ezhuthineyum Ezhuthukare Ariyam' will be released on September 26.

ബാജി ഓടംവേലിയുടെ ‘അമേരിക്കൻ മലയാളി എഴുത്തിനെയും എഴുത്തുകാരെ അറിയാം’ പുസ്തകം സെപ്റ്റംബർ 26-ന് പ്രകാശനം ചെയ്യും

Top Picks for You
Top Picks for You