newsroom@amcainnews.com

മെയ് മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7% ആയി ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ്കാനഡ

മെയ് മാസത്തില്‍ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 6.9 ശതമാനത്തില്‍ നിന്നും മെയ് മാസത്തില്‍ 7% ആയി ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാമത്തെ പ്രതിമാസ വര്‍ധനയാണിത്. മെയ് മാസത്തിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 14% കൂടുതലാണെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷാരംഭത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായിരുന്നു. 2016-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്നും ഫെഡറല്‍ ഏജന്‍സി അറിയിച്ചു. യുഎസ് താരിഫുകള്‍ കാനഡയില്‍ ചെലുത്തുന്ന സ്വാധീനം കാരണം തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

മെയ് മാസത്തില്‍ 8,800 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. മുഴുവന്‍ സമയ തസ്തികകളുടെ 58,000 വര്‍ധന 49,000 പാര്‍ട്ട് ടൈം തസ്തികകളുടെ നഷ്ടം നികത്തിയതായി ഫെഡറല്‍ ഏജന്‍സി അറിയിച്ചു. ഏപ്രില്‍, മാര്‍ച്ച് മാസങ്ങളില്‍ നഷ്ടം നേരിട്ട മൊത്ത, ചില്ലറ വ്യാപാര മേഖല കഴിഞ്ഞ മാസം 43,000 തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മെയ് മാസത്തില്‍ ഇന്‍ഫര്‍മേഷന്‍, സംസ്‌കാരം, വിനോദം എന്നിവയും നേട്ടങ്ങള്‍ കൈവരിച്ചു. ഏപ്രിലില്‍ കനത്ത ആഘാതമേറ്റ ഉല്‍പ്പാദന മേഖലയില്‍ മെയ് മാസത്തില്‍ ഏകദേശം 12,200 തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. അതേസമയം മെയ് മാസത്തില്‍ ശരാശരി മണിക്കൂര്‍ വേതനം പ്രതിവര്‍ഷം 3.4% വര്‍ധിച്ചു.

You might also like

സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

ആരോഗ്യ വകുപ്പുമായി അഭിപ്രായ വ്യത്യാസം; ഓട്ടവ സ്വദേശി ഒൻപത് വർഷമായി ആശുപത്രിയിൽ

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം അറിയിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി; മരിച്ചവരില്‍ 53 യു.കെ. പൗരന്മാര്‍

റഷ്യ-ഉത്തര കൊറിയ ട്രെയിന്‍ സര്‍വീസ് ഈ മാസം പുനഃരാരംഭിക്കും

കാനഡയിൽ വൻ ലഹരി വേട്ട; 300 കോടി രൂപയുടെ കൊക്കെയ്നുമായി ഇന്ത്യൻ വംശജരുൾപ്പെടെ ഒൻപത് പേർ പിടിയിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 125 ഇൻവിറ്റേഷനുകൾ

Top Picks for You
Top Picks for You