newsroom@amcainnews.com

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയർന്നു

ഏപ്രിലിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. കഴിഞ്ഞ മാസം കനേഡിയൻ സമ്പദ്‌വ്യവസ്ഥ 7,400 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തുവെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം ഉണ്ടായ ഇടിവിന് പരിഹാരമായി പൊതുഭരണത്തിൽ 37,000 തൊഴിലവസരങ്ങൾ വർധിച്ചു. ഇത് ഏപ്രിലിലെ ഫെഡറൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താൽക്കാലിക ജോലിയാണെന്ന് ഫെഡറൽ ഏജൻസി പറഞ്ഞു. ശരാശരി മണിക്കൂർ വേതനം ഏപ്രിലിൽ 3.4 ശതമാനം വർധിച്ചു. അതേസമയം മാർച്ചിൽ 3.6 ശതമാനത്തിൽ നിന്ന് അല്പം കുറഞ്ഞു. കാനഡയിലെ നിർമ്മാണ വ്യവസായത്തിൽ ഏപ്രിലിൽ 31,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ഒൻ്റാരിയോയിലാണ് ഇതിന്‍റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. CUSMA പാലിക്കാത്ത കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് മാർച്ച് മുതൽ അമേരിക്ക താരിഫ് ഏർപ്പെടുത്തിയതും സ്റ്റീൽ, അലുമിനിയം, ഓട്ടോമൊബൈലുകൾ എന്നിവയ്ക്ക് മേഖലാടിസ്ഥാനത്തിലുള്ള ലെവികൾ ഏർപ്പെടുത്തിയതുമാണ് ഈ തിരിച്ചടിക്ക് കാരണം. മൊത്ത, ചില്ലറ വ്യാപാര മേഖലയിലും ഏപ്രിലിൽ ഏകദേശം 27,000 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. ഉൽപ്പാദന മേഖലയിൽ വൻ വളർച്ച കൈവരിക്കുന്ന ഒൻ്റാരിയോയിലെ വിൻസറിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 1.4% പോയിൻ്റ് വർധിച്ച് 10.7 ശതമാനത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

You might also like
Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

The burning realities of generational shift: The silent crises faced by the American Malayali community

തലമുറ മാറ്റത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ: അമേരിക്കൻ മലയാളി സമൂഹം നേരിടുന്ന നിശബ്ദ പ്രതിസന്ധികൾ

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Top Picks for You
Top Picks for You