newsroom@amcainnews.com

തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; യുകോൺ ട്രാൻസ്പോർട്ടേഷൻ മ്യൂസിയത്തിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പോലും ഗ്രോസറി സ്റ്റോറിലെ ജോലിക്കായി ക്യൂവിൽ!

ഓട്ടവ: കാനഡയിൽ തൊഴിലില്ലായ്മ ഉയരുമ്പോൾ ഗ്രോസറി സ്റ്റോർ ജോലിക്കായി ഉദ്യോഗാർത്ഥികളുടെ തിരക്ക് കൂടുന്നു. ഓട്ടവയിലെ ബാർഹേവനിൽ സംഘടിപ്പിച്ച ഫുഡ് ബേസിക്സ് ജോബ് ഫെയറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരം ജോലി പോലും നൂറുകണക്കിന് പേരെ ആകർഷിക്കുന്നുണ്ടന്നൊണ് തിരക്കുകൾ സൂചിപ്പിക്കുന്നത്.

വൈറ്റ്‌ഹോഴ്‌സിലെ യുകോൺ ട്രാൻസ്പോർട്ടേഷൻ മ്യൂസിയത്തിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കേസി മക്‌ലോക്‌ലിൻ പോലും ഈ ജോബ് ഫെയറിൽ പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. ജീവിത ചെലവുകൾ താങ്ങാവുന്നതിൽ അപ്പുറമാണെന്നും ഓട്ടവയിൽ ഇപ്പോൾ ജോലി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നും കേസി മക്‌ലോക്‌ലിൻ പറഞ്ഞു. അതുകൊണ്ടാണ് മുൻപ് ബോസായിരുന്ന ഞാൻ പച്ചക്കറികൾ അലമാരയിൽ വയ്ക്കാനുള്ള ജോലിയിലേക്കു പോലും തയ്യാറാകുന്നത് എന്ന് അവർ പറഞ്ഞു.

നൈജീരിയയിലും ഇംഗ്ലണ്ടിലും ബിസിനസ് അനലിസ്റ്റായി പ്രവർത്തിച്ച പരിചയമുള്ള മാസ്റ്റേഴ്‌സ് ബിരുദധാരികൾ വരെ ഈ ജോലിക്കായി എത്തിയിരുന്നു. കാനഡയിൽ ജോലി ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് കാനേഡിയൻ പ്രവൃത്തി പരിചയം ഇല്ലെങ്കിൽ എന്ന് അവർ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി ഉയർന്നു. പാൻഡമിക് വർഷങ്ങൾ ഒഴികെ, 2016 മേയ് മുതൽ ഇത്ര ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിട്ടില്ല. യുവാക്കൾക്കാണ് ഏറ്റവും വലിയ ആഘാതം. വിദ്യാർത്ഥി തൊഴിലില്ലായ്മ 2009ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്.

You might also like
Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

റിമി ടോമി ലൈവ് ഇൻ കാനഡ ടൂർ: സംഗീത നിശയ്‌ക്കൊരുങ്ങി ഹാമിൽട്ടൺ

US says Chinese actions off Taiwan are 'deeply destabilising'

തായ്‌വാനൊപ്പമുള്ള ചൈനയുടെ നീക്കങ്ങൾ ‘തീവ്രമായ അസ്ഥിരത’ സൃഷ്ടിക്കുന്നതാണെന്ന് യു.എസ്

Clash between protesters and police outside NYC hospital: Anti-ICE protesters and cops clash outside NYC hospital where wounded ‘criminal migrant’ recovering after an agent shot him

ന്യൂയോർക്കിൽ ഐസിഇ വെടിവെപ്പ്: ആശുപത്രിക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

Top Picks for You
Top Picks for You