കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ തീരുവകൾക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി യുഎസ് ഭക്ഷ്യ ഇറക്കുമതി കമ്പനി. ന്യൂജഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗെല്ലര്‍ട്ട് ഗ്ലോബല്‍ ഗ്രൂപ്പാണ് തീരുവ നിർണ്ണയത്തിൽ യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തന്‍റെ അധികാരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കനേഡിയൻ ക്ഷീരോൽപ്പന്നങ്ങൾക്ക് മേൽ തീരുവ ചുമത്താൻ, 1930-ലെ ടാരിഫ് ആക്ടിലെ സെക്ഷന്‍ 338 ഉപയോഗിച്ചതായി ഏകദേശം 100 വർഷമായി കാനഡയിൽ നിന്ന് ചീസ് ഇറക്കുമതി ചെയ്യുന്ന ഗെല്ലര്‍ട്ട് ഗ്ലോബല്‍ ഗ്രൂപ്പ് ഹർജിയിൽ പറയുന്നു. തീരുവകള്‍ അമേരിക്കന്‍ കമ്പനികളെയും കര്‍ഷകരെയും സാരമായി ബാധിക്കുന്നതായി ഗെല്ലര്‍ട്ട് ഗ്ലോബല്‍ ഗ്രൂപ്പ് അറിയിച്ചു. കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചീസിന് 50% തീരുവ നല്‍കേണ്ടിവരുമ്പോള്‍, കാനഡയില്‍ വില്‍ക്കുന്ന അമേരിക്കന്‍ ചീസിന് കാനഡയുടെ പ്രതികാര തീരുവയും ബാധകമാകുന്നു, കമ്പനി ചൂണ്ടിക്കാട്ടി.







