ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ടിടിസി യാത്രക്കാരെ പിടികൂടാന്‍ പുതിയ യൂണിഫോം അണിഞ്ഞ് പുതിയ പേരില്‍ ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇന്ന് മുതല്‍ രംഗത്ത് ഇറങ്ങും. ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനി മുതല്‍ പ്രൊവിന്‍ഷ്യല്‍ ഒഫന്‍സസ് ഓഫീസര്‍മാര്‍ എന്നറിയപ്പെടും. കൂടാതെ ചാരനിറത്തിലുള്ള ഷര്‍ട്ടുകളും വെസ്റ്റുകളും അടങ്ങിയയതാണ് പുതിയ യൂണിഫോം.
വര്‍ഷം തോറും യാത്രാക്കൂലി വെട്ടിപ്പ് മൂലം കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റത്തിന് തുടക്കമിടുന്നതെന്ന് ടിടിസി സിഇഒ മന്‍ദീപ് എസ്. ലാലി അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 235 മുതല്‍ 425 ഡോളര്‍ വരെ പിഴ ഈടാക്കും. പരിശോധന കര്‍ശനമാക്കുന്നതിലൂടെ ടിക്കറ്റ് വെട്ടിപ്പുകാരെ തടയാന്‍ സാധിക്കുമെന്ന് 2019-ലെ ഓഡിറ്ററുടെ ജനറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിക്കറ്റ് വെട്ടിപ്പ് മൂലം ഓരോ വര്‍ഷവും ഒരുകോടി നാല്‍പത് ലക്ഷം ഡോളര്‍ ടിടിസിക്ക് നഷ്ടപ്പെടുന്നുണ്ട്. നഷ്ടപ്പെട്ട ഈ വരുമാനം തിരിച്ചുപിടിക്കാന്‍ ടിടിസി സ്വീകരിച്ച തുടര്‍ച്ചയായ നടപടികളുടെ ഭാഗമാണ് ഈ റീബ്രാന്‍ഡ്, മന്‍ദീപ് എസ്. ലാലി പറയുന്നു. അതേസമയം ചെക്കിങ് നടത്തുന്ന ടിടിസി ഫെയര്‍ ഇന്‍സ്പെക്ടര്‍മാര്‍ യൂണിഫോം ധരിക്കുകയും യാത്രക്കാരുടെ ഇടപെടലുകള്‍ റെക്കോര്‍ഡു ചെയ്യുന്നതിന് ബോഡി-വണ്‍ കാമറകള്‍ ധരിക്കുകയും ചെയ്യുന്നത് തുടരും.