newsroom@amcainnews.com

ട്രംപിന്റെ തീരുവ നയം: ഏറ്റുമധികം തിരിച്ചടി നേരിടേണ്ടി വരിക ഇന്ത്യക്ക്; ഏഷ്യാ പസഫിക് രാജ്യങ്ങൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ്സ് ആൻഡ് പൂവഴ്സ്

ഡൊണാൾഡ് ട്രംപ് പ്രസിഡണ്ടായതിന് ശേഷം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് എതിരെ ഏർപ്പെടുത്തുന്ന തീരുവ ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇന്ത്യ അടക്കമുള്ള ഏഷ്യാ പസഫിക് രാജ്യങ്ങൾക്കായിരിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ സ്റ്റാൻഡേർഡ്സ് ആൻഡ് പൂവഴ്സ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇതര രാജ്യങ്ങൾ ഏർപ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി തീരുവയാണ് തിരിച്ച് അമേരിക്കയും ഏർപ്പെടുത്തുന്നതെങ്കിൽ ഇന്ത്യ, തായ്‌ലാൻഡ് ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കായിരിക്കും ഏറ്റുമധികം തിരിച്ചടി നേടി നേരിടേണ്ടി വരിക. അമേരിക്കയുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധമുള്ള വിയറ്റ്നാം, തായ്വാൻ, തായ്‌ലാൻഡ് , ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾക്ക് അമേരിക്കൻ തീരുവ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. എന്നാൽ ഇന്ത്യ , ജപ്പാൻ തുടങ്ങി ആഭ്യന്തരമായി സുസ്ഥിര സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങൾക്ക് തീരുവ് പ്രതിസന്ധി കടുത്ത ആഘാതം ഉണ്ടാക്കില്ലെന്നും എസ് ആൻഡ് പി പറയുന്നു. നേരത്തെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുകയാണെന്നും സമാനമായ രീതിയിലുള്ള തീരുവ ആ രാജ്യങ്ങൾക്ക് മുകളിൽ തങ്ങളും ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്ക ഏർപ്പെടുത്തുന്ന താരിഫ് ആഗോളതലത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്നും ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന തീരുവ അവസാനമാണെന്ന് കരുതുന്നില്ലെന്നും എസ് ആൻഡ് പി പറഞ്ഞു. നിരവധി ഏഷ്യ പസഫിക്ക് രാജ്യങ്ങളുടെ സമ്പദ്‌ വ്യവസ്ഥകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും സാമ്പത്തിക രംഗത്ത് ചില അപകട സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും എസ് ആൻഡ് പി ചൂണ്ടിക്കാട്ടി. ഏഷ്യാ പസഫിക് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന തീരുവയേക്കാൾ കൂടുതൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചില ഏഷ്യ പ്രസിദ്ധ രാജ്യങ്ങൾ ചുമത്തുണ്ട് എന്ന് എസ് ആൻഡ് പി ചൂണ്ടിക്കാട്ടി.

You might also like

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

Top Picks for You
Top Picks for You