newsroom@amcainnews.com

ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്നു; 1.2 ദശലക്ഷം കുടിയേറ്റക്കാർ തൊഴിൽ മേഖല വിട്ടുപോകുന്നുവെന്ന് കണക്കുകൾ

അമേരിക്കയിൽ നിന്ന് 1.2 ദശലക്ഷം കുടിയേറ്റക്കാർ തൊഴിൽ മേഖല വിട്ടുപോകുന്നുവെന്ന് കണക്കുകൾ. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ രാജ്യത്തെ തൊഴിൽ മേഖലയെ ബാധിക്കുന്നതായും വിദഗ്ദ്ധർ പറയുന്നു. സെൻസസ് ബ്യൂറോ ഡാറ്റ പ്രകാരം, ജനുവരി മുതൽ ജൂലൈ അവസാനം വരെ 1.2 ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അവരുടെ തൊഴിൽ മേഖലയിൽ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരും നിയമപരമായ താമസക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്.

യുഎസ് തൊഴിൽ മേഖലയുടെ ഏകദേശം 20 ശതമാനം കുടിയേറ്റക്കാരാണ്. കൃഷി, മത്സ്യബന്ധനം, വനം എന്നീ മേഖലകളിലെ തൊഴിലാളികളിൽ 45 ശതമാനം പേരും കുടിയേറ്റക്കാരാണെന്ന് പ്യൂ റിസർച്ച് സെൻ്ററിലെ മുതിർന്ന ഗവേഷക സ്റ്റെഫാനി ക്രാമർ പറയുന്നു. നിർമ്മാണ തൊഴിലാളികളിൽ ഏകദേശം 30 ശതമാവും സേവന തൊഴിലാളികളിൽ 24 ശതമാനവും കുടിയേറ്റക്കാരാണെന്ന് അവർ കൂട്ടിച്ചേർത്തു. 2023 ൽ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കായ 14 ദശലക്ഷത്തിലെത്തിയിരുന്നു. അതിനു ശേഷം, മൊത്തത്തിലുള്ള കുടിയേറ്റ ജനസംഖ്യയിൽ ആദ്യമായി ഇടിവ് സംഭവിക്കുന്നതിനിടെയാണ് കുടിയേറ്റ തൊഴിലാളികളുടെ നഷ്ടം കൂടി സംഭവിക്കുന്നത്.

You might also like
Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

വോട്ടർമാരുടെ ശ്രദ്ധയ്ക്ക്: അൽബർട്ട റഫറണ്ടം പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇതാ

Canada says Philippines, ASEAN trade talks 90% complete, eyes November finish

കാനഡ-ഫിലിപ്പീൻസ്, ആസിയാൻ വ്യാപാര ചർച്ചകൾ 90 ശതമാനവും പൂർത്തിയായി; നവംബറോടെ കരാർ ഒപ്പുവെക്കാൻ ലക്ഷ്യമിടുന്നു

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Assault on freedom of the press; Media's legal battle invoking the First Amendment against Trump's ban

പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; ട്രംപിന്റെ വിലക്കിനെതിരെ ഒന്നാം ഭേദഗതി ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെ നിയമയുദ്ധം 

Top Picks for You
Top Picks for You