newsroom@amcainnews.com

യുഎസ് ചരിത്രത്തിൽ പുതിയ അധ്യായം, വൈറ്റ് ഹൗസിൽ ഇത് മാറ്റങ്ങളുടെ പുതുവർഷം; ജനുവരി 20നാണ് ട്രംപ് ചുമതലയേൽക്കും, വൈറ്റ് ഹൗസിൽ ചില കൗതുകങ്ങൾ…

2025നെ ഇന്ന് ലോകം വരവേൽക്കുകയാണ്. ഈ വർഷം യുഎസിൻറെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വീണ്ടുമൊരിക്കൽ കൂടി യുഎസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാമേൽക്കും. ജനുവരി 20നാണ് ട്രംപ് ചുമതലയേൽക്കുക. ഏറെ പ്രിയപ്പെട്ടതായി വൈറ്റ് ഹൗസിനെ കണ്ട ജോ ബൈഡൻ അതോടെ ഔദ്യോഗിക വസതി ഒഴിയും.

പ്രസിഡൻറായി അധികാരമേറ്റതോടെ വൈറ്റ് ഹൗസ് മോടിപിടിപ്പിക്കാനായി ബൈഡൻ ശ്രമിച്ചിരുന്നു. ഓവൽ ഓഫിസിലെ പരവതാനിയും ഫർണിച്ചറുകളും ക്രമീകരിക്കാൻ ബൈഡൻ നിയോഗിച്ചത് സഹോദരനായിരുന്നു. നീല പരവതാനി വേണമെന്ന് ബൈഡന് നിർബന്ധമുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡൻറുമാരുടെ ചരിത്രത്തിൽ പാണ്ഡിത്യമുള്ള ജോൺ മെച്ച്ഹാം ഇക്കാര്യത്തിൽ ബൈഡൻറെ സഹോദരനെ സഹായിച്ചു.

ഓവൽ ഓഫിസിലെ മേശയിൽ ചെറിയ കൗതുകം തേടിയിരുന്നു ബൈഡൻ. മേശയുടെ ചെറുവാതിലുണ്ട്. ഇതിലൂടെ താഴെ പേരകുട്ടിക്ക് പ്രവേശിക്കാനും ഒളിച്ചുകളിക്കാനുമെല്ലാം സൗകര്യമൊരുക്കുന്നതിനാണ് ബൈഡൻ ശ്രമിച്ചത്. ജോൺ എഫ് കെന്നഡി അമേരിക്കയുടെ പ്രസിഡൻറായിരുന്ന കാലത്ത് മകൻ കെന്നഡി ജൂനിയർ മേശയുടെ താഴെ ഒളിച്ചിര‌ിക്കുന്ന പ്രശസ്തമായ ചിത്രമാണ് ഇതിന് ബൈഡനെ പ്രേരിപ്പിച്ചത്. ഈ ചിത്രത്തിന് സമാനമായ ചിത്രം ബൈഡനും പേരക്കുട്ടിയുടെ കൂടെ സ്വന്തമാക്കി. ഇതും ഓവൽ ഓഫിസിൽ ബൈഡന് ഒപ്പമുണ്ട്.

മാർട്ടിൻ ലൂതർ കിങ്, റോബേട്ട് എഫ് കെന്നഡി എന്നിവരുടെ മുഖം ആലേഖനം ചെയ്ത ശിൽപവും ബൈഡൻ വൈറ്റ് ഹൗസിൽ സൂക്ഷിക്കുന്നുണ്ട്. പക്ഷെ രാഷ്ട്രീക്കാർ മാത്രമല്ല ബൈഡൻ വൈറ്റ് ഹൗസിൽ സൂക്ഷിച്ച സവിശേഷ ശിൽപങ്ങളിലെ താരങ്ങൾ. റോസ പാർക്സ് എന്ന കറുത്ത വർഗക്കാരിയായ പോരാട്ട വനിതയാണ് ബൈഡനെ പ്രചോദിപ്പിച്ച മറ്റൊരു ഹീറോ. ഈ മഹതിക്ക് പുറമെ കർഷകരുടെ അവകാശങ്ങൾ വേണ്ടി പോരാടിയ സീസർ ഷാവേസിൻറെയും മുഖം ആലേഖനം ചെയ്ത ശിൽപവും വൈറ്റ് ഹൗസിലുണ്ട്.

മകൾ ആഷ്​ലിയുടെ വിവാഹ ദിനത്തിൽ മകളുടെ കൂടെ നൃത്തം ചെയ്യുന്ന സ്വന്തം ചിത്രവും ബൈഡൻ വൈറ്റ് ഹൗസിലെ സ്വീകരണമുറിയിൽ സൂക്ഷിച്ചിരിക്കുന്നു. യുഎസ് വൈസ് പ്രസിഡൻറായി പ്രഖ്യാപിച്ച ദിനത്തിൽ അമ്മ കാതറിൻ യൂജീനിയ ജീൻ ബൈഡനും അന്നത്തെ യുഎസ് പ്രസിഡൻറ് ബറാക് ഒബാമയുടെയും കൂടെയുള്ള ചിത്രം, റഗ്ബി ബോൾ, സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിൾ എന്നിവയും സ്വീകരണ മുറിയിൽ തന്നെ സൂക്ഷിച്ചിട്ടുണ്ട്.

സ്വകാര്യ ഡൈനിങ് റൂമിൽ കുടുംബ ചിത്രങ്ങളാണ് ബൈഡൻ അധികവും സൂക്ഷിച്ചിരുന്നത്. അതേസമയം വൈറ്റ് ഹൗസിലെ കാബിനിറ്റ് റൂമിലെ ഒരു കസേരയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് രണ്ട് ഇഞ്ച് കൂടുതൽ ഉയരമുണ്ട്. കാരണം അത് പ്രസിഡൻഷ്യൽ കസേരയാണ്. അത് ട്രംപിൻറെ കാലത്തും മാറ്റമില്ലാതെ തുടരും. ഈ കസേരകളുടെ പിൻവശത്ത് ഏത് വകുപ്പിനെയാണ് അതിൽ ഇരിക്കുന്നയാൾ പ്രതിനിധീകരിക്കുന്നതെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.

You might also like

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള സെപ്റ്റംബര്‍ 26ന്

CBSA investigation leads to firearm seizures and conspiracy charges in Essex County, Ontario

ഒന്റാരിയോയിലെ എസ്സെക്സ് കൗണ്ടിയിൽ തോക്ക് വേട്ട: കാനഡ ബോർഡർ സർവീസസ് ഏജൻസി അന്വേഷണത്തിൽ തോക്കുകളും ഗൂഢാലോചന കുറ്റവും ചുമത്തി

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

ലൊസാഞ്ചലസിലെ വയോജന കേന്ദ്രത്തില്‍ വെടിവെപ്പ്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്, സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Top Picks for You
Top Picks for You