newsroom@amcainnews.com

കഞ്ചാവിനുള്ള നിയന്ത്രണങ്ങൾ വെട്ടി ട്രംപ്: എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു

കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ ‘ഷെഡ്യൂള്‍ 1’ (Schedule I) വിഭാഗത്തിൽ ഉൾപ്പെട്ട കഞ്ചാവ് ‘ഷെഡ്യൂള്‍ 3’ (Schedule III) വിഭാഗത്തിലേക്ക് മാറും. കെറ്റാമിന്‍, അനാബോളിക് സ്റ്റിറോയിഡുകള്‍ എന്നിവ ഈ വിഭാഗത്തിലാണ് വരുന്നത്. കഞ്ചാവിനെ കുറഞ്ഞ അപകടസാധ്യതയുള്ള ലഹരിവസ്തുവായി മാറ്റാനാണ് ട്രംപ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

കഞ്ചാവിന്റേയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും അപകടസാധ്യതകളും ചികിത്സാ സാധ്യതകളും മനസ്സിലാക്കുന്നതിനായി അവയെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണം വർധിപ്പിക്കുക എന്നതാണ് ഉത്തരവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് കൺട്രോൾഡ് സബ്സ്റ്റൻസസ് ആക്ട് പ്രകാരം, ഹെറോയിന്‍, എല്‍.എസ്.ഡി എന്നിവയോടൊപ്പമാണ് കഞ്ചാവ് ഷെഡ്യൂള്‍ 1 പട്ടികയിലുള്ളത്. അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡി.സിയിലും നിലവില്‍ വിനോദ ആവശ്യങ്ങള്‍ക്കായി ചെറിയ അളവില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാണ്. എന്നാല്‍ ഫെഡറല്‍ തലത്തില്‍ ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

You might also like

കാനഡയിലെ ഏറ്റവും അപകടകരമായ നഗരം ബി സിയിലെ സറെ; പുതിയ റിപ്പോർട്ട്

Balochistan Independence Day: Declaration to Celebrate on August 11

ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം: ഓഗസ്റ്റ് 11 ആഘോഷമാക്കാൻ പ്രഖ്യാപനം

India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

കനേഡിയന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവുകളുമായി ന്യൂയോര്‍ക്ക്

ക്ലോഡ് എഐ ചാറ്റുകൾ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ട സംഭവവും സ്വകാര്യതാ ആശങ്കകളും

Top Picks for You
Top Picks for You