newsroom@amcainnews.com

പോപ്പിന്റെ വസ്ത്രങ്ങളണിഞ്ഞ എഐ ചിത്രം പങ്കുവെച്ച് ട്രംപ്

പോപ്പിന്റെ വേഷമണിഞ്ഞുള്ള എഐ ചിത്രം സാമൂഹ്യമാധ്യമമായ ട്രൂത്തിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് പിന്നാലെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. ട്രംപിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. പോപ് ആകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് തമാശ രൂപേണ ട്രംപ് പറഞ്ഞിരുന്നു.

ഇതേതുടർന്ന് ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ആളുകൾ പങ്കുവെച്ചിരിക്കുന്നത്. മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനങ്ങൾ ട്രംപിന് നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ പോസ്റ്റ് തമാശയായി കാണണമെന്നാണ് ചിലരുടെ അഭിപ്രായം.

You might also like

കനത്ത മഞ്ഞുവീഴ്ച; കാൽഗറിയിൽ ജാഗ്രതാ നിർദ്ദേശം

റഷ്യയുടെ ലുഹാൻസ്ക് കൽക്കരി ഖനി ആക്രമിച്ച് യുക്രെയ്ൻ; 41 ഖനിത്തൊഴിലാളികൾ കുടുങ്ങി

OCI അപേക്ഷകൾക്ക് ഇനി നേരിട്ടെത്തിക്കണം; കാനഡയിൽ തപാൽ വഴിയുള്ള സേവനം നിർത്തുന്നു

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

മയക്കുമരുന്ന് മാഫിയയെ തകർക്കാൻ ‘ഡോഗ് സ്ക്വാഡ്’: അതിർത്തി സുരക്ഷിതമാക്കി കാനഡ

Top Picks for You
Top Picks for You