newsroom@amcainnews.com

താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണം; ഇന്ത്യ–പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്

വാഷിങ്‌ടൻ: ഇന്ത്യ–പാക്കിസ്‌ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നു.’ റഷ്യ – യുക്രെയ്‌ൻ യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു.

‘ഞാൻ ഓരോ യുദ്ധം അവസാനിപ്പിക്കുമ്പോഴും ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് അവർ പറയും. എന്നാൽ ഞാൻ ആ യുദ്ധം അവസാനിപ്പിച്ചാൽ, അതിന് പുരസ്‌കാരം ലഭിക്കില്ലെന്നും പക്ഷെ അടുത്ത യുദ്ധം അവസാനിപ്പിച്ചാൽ പുരസ്‌കാരം ലഭിച്ചേക്കുമെന്നും അവർ പറയും. റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിച്ചാൽ ട്രംപിന് നൊബേൽ പുരസ്കാരം ലഭിക്കുമെന്ന് ഇപ്പോൾ അവർ പറയുന്നു. അപ്പോൾ മറ്റ് എട്ട് യുദ്ധങ്ങളുടെ കാര്യമോ? ഇന്ത്യ – പാക്കിസ്‌ഥാൻ… ഞാൻ അവസാനിപ്പിച്ച എല്ലാ യുദ്ധങ്ങളെ കുറിച്ചും ചിന്തിക്കു. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേൽ പുരസ്കാരം ലഭിക്കണം. പക്ഷേ അത്യാഗ്രഹിയാകാൻ എനിക്ക് താൽപ്പര്യമില്ല. ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്ക. ഞാൻ നൊബേൽ പുരസ്കാരം അർഹിക്കുന്നു എന്ന് 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ പറഞ്ഞിരുന്നു.’ – ട്രംപ് പറഞ്ഞു.

You might also like

ഹ്യൂസ്റ്റൺ സെൻ്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്‌സ് പിക്‌നിക്ക് സംഘടിപ്പിച്ചു

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

MUSIC DAY IN CANADA BRINGS 60+ CANADIAN ARTISTS TO STAGES ACROSS THE COUNTRY ON SEPTEMBER 26

കാനഡയിൽ മ്യൂസിക് ഡേ: സെപ്റ്റംബർ 26-ന് രാജ്യത്തുടനീളമുള്ള സ്റ്റേജുകളിലേക്ക് 60-ൽ അധികം കനേഡിയൻ കലാകാരന്മാർ എത്തുന്നു

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Top Picks for You
Top Picks for You