newsroom@amcainnews.com

ഹാര്‍വാര്‍ഡില്‍ വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം

വാഷിങ്ടന്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് തടയാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ട്രംപ്ഭരണകൂടം ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ കൊണ്ടുവന്നത്.

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഹാര്‍വാര്‍ഡിന്റെ നികുതിയിളവ് പദവി പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പിന്നാലെ 2.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത ഭീഷണി. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിയമ ലംഘനങ്ങളുടെയും വിദ്യാര്‍ഥികളുള്‍പ്പെട്ട അക്രമസംഭവങ്ങളുടെയും വിവരങ്ങള്‍ ഏപ്രില്‍ 30-നകം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് തയ്യാറല്ലെങ്കില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ പ്രവേശനം നല്‍കാന്‍ അനുവാദമുണ്ടാകില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അയച്ച കത്തില്‍പറയുന്നു.

You might also like

ഇന്ത്യ–കാനഡ വ്യാപാര കരാർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡയിലേക്ക്

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

Top Picks for You
Top Picks for You