newsroom@amcainnews.com

ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു; രണ്ട് മൃതദേഹങ്ങള്‍ കൈമാറി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് ഇന്ന് രണ്ട് മൃതദേഹങ്ങളാണ് ഇസ്രയേലിന് കൈമാറിയത്. കൈമാറിയ മൃതദേഹങ്ങള്‍ ഇസ്രയേല്‍ ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി. ഔദ്യോഗിക സ്ഥിരീകരണം വരുന്നതുവരെ പൊതുജനങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രയേല്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങളാണ് പുതിയതായി നല്‍കിയതെന്ന രീതിയില്‍ ഹമാസ് കബളിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചത്. ഇതോടെ ഹമാസ് മൃതദേഹ കൈമാറ്റം നിര്‍ത്തിവെച്ചിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൈമാറാന്‍ ഹമാസ് തയ്യാറായത്. 11 ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടിയാണ് ഹമാസിന്റെ പക്കല്‍ അവശേഷിക്കുന്നത്. അതേസമയം, ഗാസയിലെ സ്ഥിതിഗതികള്‍ ഖത്തറും അമേരിക്കയും സസൂക്ഷ്മം വിലയിരുത്തി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഖത്തര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. സമാധാനം നിലനിര്‍ത്തുന്നതിനായി ഊര്‍ജിതമായ ശ്രമങ്ങള്‍ ആവശ്യമാണെന്നാണ് ഇരു രാജ്യങ്ങളുടെയും വിലയിരുത്തല്‍.

You might also like

ക്യൂബെക്കിലെ പുതിയ വേതന നിയമത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ മറ്റ് പ്രവിശ്യകളിലേക്ക് പോകുന്നതായി റിപ്പോർട്ട്

ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ! കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ മാതാപിതാക്കൾക്ക് പോലീസിന്റെ നിർദേശം

ട്രംപിന് തിരിച്ചടി; ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് വിലക്കി കോടതി

കൊൽ‌ക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

താരിഫ് വിരുദ്ധ പരസ്യം പിന്‍വലിക്കാന്‍ കാര്‍ണി ആവശ്യപ്പെട്ടതായി ഡഗ്‌ ഫോർഡ്‌

Top Picks for You
Top Picks for You