newsroom@amcainnews.com

യുഎസുമായുള്ള വ്യാപാരയുദ്ധം വരും മാസങ്ങളിൽ വലിയ പ്രതിസന്ധികളിലേക്ക് നയിച്ചേക്കും; കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ സാധ്യത

ടൊറന്റോ: യുഎസുമായുള്ള വ്യാപാരയുദ്ധം കാനഡയിലെ തൊഴിലാളികൾക്ക് വരും മാസങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് കോൺഫറൻസ് ബോർഡ് ഓഫ് കാനഡ. ഏപ്രിൽ 2 ന് യുഎസ് രണ്ടാംഘട്ട താരിഫ്‌ പ്രഖ്യാപിക്കുന്നതോടെ ഏകദേശം 1.6 ലക്ഷം കാനഡക്കാർക്ക് തൊഴിൽ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഗവേഷണ സംഘം വിലയിരുത്തി. ഇത് തൊഴിലില്ലായ്മ നിരക്ക് 7.3 ശതമാനമായി ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ നഷ്ട്ടത്തോടൊപ്പം കയറ്റുമതി മൂന്നിലൊന്നായി കുറയാൻ സാധ്യതയുള്ളതിനാൽ വലിയ സാമ്പത്തിക ആഘാതത്തിനും കാനഡ സാക്ഷ്യം വഹിക്കേണ്ടിവരും.

എന്നാൽ യുഎസ് രണ്ടാംഘട്ട താരിഫ്‌ പ്രഖ്യാപിക്കുന്നതോടെ അമേരിക്കയുടെ വ്യാപാരശൃംഖല ചുരുങ്ങുകയും സമ്പദ്‌വ്യവസ്ഥയിൽ പ്രതിസന്ധികൾ രൂപപ്പെടുകയും ചെയ്യുമെന്നും കോൺഫറൻസ് ബോർഡ് പ്രവചിക്കുന്നു. കൂടാതെ ഇതോടെ താരിഫ്‌ പിൻവലിക്കാൻ യുഎസ് നിർബന്ധിതരാകുമെന്ന് കോൺഫറൻസ് ബോർഡ് വ്യക്തമാക്കി.

You might also like
Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Canadian Home Sales Slide Down Slightly in August

കനേഡിയൻ ഭവന വിൽപ്പനയിൽ ചെറിയ ഇടിവ് : CREA Report

Top Picks for You
Top Picks for You