newsroom@amcainnews.com

വ്യാപാര യുദ്ധം: യുഎസിന്‌മേല്‍ വീണ്ടും കാനഡയുടെ പ്രതികാരം

ഓട്ടവ : ട്രംപ് താരിഫുകള്‍ക്കെതിരായ പ്രതികാര നടപടികള്‍ ശക്തമാക്കി കാനഡ. ഓട്ടോമൊബൈല്‍ തീരുവയ്ക്ക് മറുപടിയായി, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25% സമാന താരിഫ് ഏര്‍പ്പെടുത്തുന്നതായി ഫെഡറല്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, അമേരിക്കന്‍ തീരുവകളില്‍ നിന്ന് വ്യത്യസ്തമായി, കാനഡ ഓട്ടോ പാര്‍ട്സുകള്‍ക്കോ മെക്‌സിക്കന്‍ വാഹനങ്ങള്‍ക്കോ തീരുവ ചുമത്തില്ല.

അതേസമയം, മിക്ക രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന തീരുവയും ഡസന്‍ കണക്കിന് രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവയും ചുമത്തുന്ന ട്രംപിന്റെ നടപടി ഇന്ന് അര്‍ദ്ധരാത്രിയോടെ പ്രാബല്യത്തില്‍ വന്നു. ട്രംപിന്റെ ആഗോള താരിഫുകള്‍ കാനഡയെ ലക്ഷ്യം വച്ചിട്ടില്ലെങ്കിലും, ഓട്ടോമൊബൈല്‍, സ്റ്റീല്‍, അലുമിനിയം താരിഫുകള്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. അതേസമയം, ഫെന്റനൈല്‍ അമേരിക്കയിലേക്ക് ഒഴുകുന്നത് സംബന്ധിച്ച യുഎസിന്റെ താരിഫ് ഭീഷണി ഇപ്പോഴും കാനഡ നേരിടുന്നു.

ചൊവ്വാഴ്ച, ഡസന്‍ കണക്കിന് രാജ്യങ്ങള്‍ അമേരിക്കയുമായി കരാറുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി ട്രംപ് വ്യക്തമാക്കിയെങ്കിലും, യുഎസിന്റെ വരുമാനം ഉറപ്പാക്കാന്‍ താരിഫുകള്‍ നിലവിലുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

ആഗോള വ്യാപാരത്തെ പുനഃക്രമീകരിക്കാനുള്ള ട്രംപിന്റെ ശ്രമം, റിപ്പബ്ലിക്കന്‍ രാജ്യങ്ങള്‍ക്കിടയിലെ അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്.

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

Top Picks for You
Top Picks for You