newsroom@amcainnews.com

കാൽഗറി സ്റ്റാംപീഡ് മിഡ്‌വേയിൽ മൂന്ന് യുവാക്കൾക്ക് നേരേ ആക്രമണം; അക്രമി സംഘത്തെ തിരഞ്ഞ് കാൽഗറി പോലീസ്

കാൽഗറി: കാൽഗറി സ്റ്റാംപീഡ് മിഡ്‌വേയിൽ മൂന്ന് യുവാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അക്രമി സംഘത്തെ തിരഞ്ഞ് കാൽഗറി പോലീസ്. ജൂലൈ 8 ചൊവ്വാഴ്ച രാത്രി 11.05ന് മിഡ്‌വേയിലെ യൂറോസ്ലൈഡിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായ പരുക്കുകളോടെ കിടക്കുകയായിരുന്ന യുവാവിനെയാണ് കണ്ടത്. ഇയാളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഉടൻ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

രണ്ട് പേർക്കെതിരെ നടന്ന ആക്രമണമാണ് രണ്ടാമത് റിപ്പോർട്ട് ചെയ്തത്. 17 അവന്യു സൗത്ത്ഈസ്റ്റിനും മക്ലിയോഡ് ട്രെയിൽ സൗത്ത്ഈസ്റ്റിനും സമീപത്തായി ഒരു യുവാവും എൾട്ടൺ സ്ട്രീറ്റ് സൗത്ത്‌വെസ്റ്റിനും 27 അവന്യു സൗത്ത്‌വെസ്റ്റിനും സമീപത്തായി മറ്റൊരു യുവാവുമാണ് ആക്രമണത്തിനിരകളായത്. മിഡ്‌വേയിൽ നടന്ന ആക്രമണത്തിന് ഇരുവരും ഇരകളായെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇത് യാദൃശ്ചിക സംഭവമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രതികൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ സംഭവത്തിന് ദൃക്‌സാക്ഷികളായവരോ ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

Top Picks for You
Top Picks for You