newsroom@amcainnews.com

അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം; നടപടി കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി

വാഷിംഗ്ടൺ: 1999 മുതൽ അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക് 60 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം, പതിറ്റാണ്ടുകളായി യുഎസിൽ കഴിയുന്ന 50,000 ത്തിലധികം ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാർക്ക് സെപ്റ്റംബറോടെ താൽക്കാലിക സംരക്ഷണ പദവി (TPS) നഷ്ടമാകും.

നഴ്സുമാർ, മെക്കാനിക്കുകൾ, ശുചീകരണ തൊഴിലാളികൾ, എക്സിക്യൂട്ടീവുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരാണ് ഈ കുടിയേറ്റക്കാർ. ഇവർ ഇവിടെ വിവാഹം കഴിക്കുകയും വീടുകൾ വാങ്ങുകയും കുട്ടികളെ വളർത്തുകയും ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റുകളും നിർമ്മാണ കമ്പനികളും ഉൾപ്പെടെ നിരവധി ബിസിനസ്സുകൾ ഇവർ ആരംഭിക്കുകയും നികുതി അടയ്ക്കുകയും സാമൂഹിക സുരക്ഷയ്ക്ക് സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്. 1999 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണിവർ.

കുടിയേറ്റത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ഹോണ്ടുറാസിലും നിക്കരാഗ്വയിലും ‘സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനാൽ’ തദ്ദേശീയർക്കുള്ള ടിപിഎസ് പരിപാടി അവസാനിപ്പിക്കുകയാണെന്നാണ് വകുപ്പിന്റെ വിശദീകരണം. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ നികരാഗ്വൻ, ഹോണ്ടുറാൻ കുടിയേറ്റക്കാർ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. ജോണി സിൽവ എന്നയാൾ തന്റെ കുട്ടിയോടൊപ്പം ചേർന്ന് കേസെടുത്തിരിക്കുന്നത് ഇതിന് ഉദാഹരണമാണ്.

You might also like

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

Top Picks for You
Top Picks for You