newsroom@amcainnews.com

ലോ​ക​ത്തെ ആ​ദ്യ എഐ ന​ഗ​രം അബുദാബിയിൽ

ലോ​ക​ത്തെ ആ​ദ്യ​ത്തെ എഐ ന​ഗ​രം നിർമിക്കാനൊരുങ്ങി അബുദാബി. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ 2027ൽ ​ന​​ഗ​രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കുന്നത്.

നി​ര്‍മി​ത​ബു​ദ്ധി​യി​ലൂ​ടെ​യും കോ​ഗ്നി​നി​റ്റി​വ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യും ന​ഗ​ര​ജീ​വി​ത​ത്തെ പു​ന​ര്‍നി​ര്‍വ​ചി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ന​ഗ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. ഡ്രൈ​വ​റി​ല്ലാ യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ, സ്മാ​ർ​ട് വീ​ടു​ക​ൾ, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, ഊ​ർ​ജം തു​ട​ങ്ങി​യ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും നി​ർ​മി​ത​ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രി​ഹാ​ര​ങ്ങ​ളാ​ണ്​ ന​ഗ​ര​ത്തി​ലു​ണ്ടാ​വു​ക.

നി​ർ​മി​ത ബു​ദ്ധി​യു​ടെ ഭാ​വി സാ​ധ്യ​ത​ക​ളെ​ല്ലാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ന​ഗ​ര​മാ​ണ് അബുദാബി​യി​ൽ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ‘അ​യോ​ൺ സെ​ൻ​ഷ്യ’ എ​ന്നാ​ണ് എഐ സ്മാ​ർ​ട് സി​റ്റി​യു​ടെ പേ​ര്. അബുദാബി ആ​സ്ഥാ​ന​മാ​യ ബോൾഡ് ടെ​ക്നോ​ള​ജീ​സും ഇ​റ്റാ​ലി​യ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​ർ മൈ ​അ​യോ​ണു​മാ​ണ് ന​ഗ​രം നി​ർ​മി​ക്കു​ക. അ​യോ​ൺ സെ​ൻ​ഷ്യ സ്മാ​ർ​ട് മാ​ത്ര​മ​ല്ല, വൈ​ജ്ഞാ​നി​ക ന​ഗ​രം കൂ​ടി​യാ​യി​രി​ക്കു​മെ​ന്ന് ക​മ്പ​നി സിഇ​ഒ ഡാ​നി യേൽ മാ​രി​നെ​ല്ലി പ​റ​ഞ്ഞു.250 കോ​ടി ഡോ​ള​റാ​ണ് ബി​ൽ​ഡ്, ഓ​പ​റേ​റ്റ്, ട്രാ​ൻ​സ്ഫ​ർ മാ​തൃ​ക​യി​ൽ നി​ർ​മി​ക്കു​ന്ന ന​ഗ​ര​പ​ദ്ധ​തി​യു​ടെ ചെ​ല​വ്.

You might also like

ക്രൂഡ് ഓയിൽ, വളം, സ്വർണ്ണ വിലവർദ്ധനവ് രാജ്യത്തിന് പുറത്തുനിന്നുള്ള വെല്ലുവിളികൾ സൃഷ്ടിക്കുന്നു: നിർമ്മല സീതാരാമൻ

ഈസ്റ്റേൺ കോൺഫറൻസ് ഫൈനൽസിൽ വ്യക്തമായ മേധാവിത്തം നേടിക്കൊണ്ട്, കാവലിയേഴ്സിനെതിരെയുള്ള രണ്ടാം മത്സരത്തിൽ നിക്സിന് തകർപ്പൻ വിജയം

ഇന്ധനവില വര്‍ധന: യുഎസില്‍ രൂക്ഷ പ്രതിസന്ധി

പുതിയ നിയമപരിഷ്‌കാരവുമായി ഒൻ്റാരിയോ; മാറ്റങ്ങൾ ജൂൺ മുതൽ പ്രാബല്യത്തിൽ

വേർപിരിയൽ റഫറണ്ടം; പുതിയ നീക്കവുമായി ആൽബർട്ട പ്രീമിയർ

ഒത്തുകളി വിവാദം: ക്രിക്കറ്റ് കാനഡയുടെ ഫണ്ടിങ് മരവിപ്പിച്ചു   ഐസിസി

Top Picks for You
Top Picks for You