newsroom@amcainnews.com

കൈയിലിരിപ്പ് ശരിയല്ലെങ്കിൽ വീട്ടിലിരിക്കാം! പീഡന കേസുകളിൽ പ്രതികളായ സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കി പിരിച്ചുവിടാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതികളായ സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കി അവരെ സ്കൂളിൽ നിന്നും പിരിച്ചുവിടാനൊരുങ്ങി തമിഴ്നാട് സർക്കാർ. പീഡനക്കേസുകളിൽ ഉൾപ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. പത്തു വർഷത്തിനിടെ ലൈംഗിക പീഡനക്കേസുകളിൽ ഉൾപ്പെട്ട സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരുക‍യാണ്.

നിലവിൽ ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക ത‍യാറാക്കിയിട്ടുണ്ട്. അധ്യാപകർക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷമാവും നടപടി എടുക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. കൃഷ്ണഗിരിയിൽ അടുത്തിടെയാണ് മൂന്ന് അധ്യാപകർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Top Picks for You
Top Picks for You