ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ സെൻ്റ് ബേസിൽസ് പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ പെരുന്നാൾ ഒക്ടോബർ 4, 5 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും. പുതിയ ദേവാലയത്തിന്‍റെ കൂദാശയ്ക്കുശേഷം വരുന്ന ആദ്യ പെരുന്നാളാണിത്.
നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഒക്ടോബർ നാല് ശനിയാഴ്ച സന്ധ്യാപ്രാർത്ഥന, വചനശുശ്രൂഷ, തുടർന്ന് തമുക്ക് നേർച്ചയും ഉണ്ടായിരിക്കും. അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത പ്രാർത്ഥന. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് മുഖ്യകാർമ്മികത്വം വഹിക്കും. കുർബാനയോടനുബന്ധിച്ച് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. തുടർന്ന് പ്രദക്ഷിണം, പാച്ചോർ നേർച്ച, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി ഈവർഷത്തെ പെരുന്നാൾ സമാപിക്കുമെന്ന് വികാരി ഫാ. ബിജോ മാത്യു അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ബിജോ മാത്യു (404 702 8284), സെക്രട്ടറി സിമി ജോസഫ് (973 870 1720), ട്രഷറർ തോമസ് വർക്കി (979 329 1446) എന്നിവരുമായി ബന്ധപ്പെടുക.







