newsroom@amcainnews.com

2026 മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കാൻ തീരുമാനമെടുത്ത് കനേഡിയൻ സർക്കാർ

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്താൻ തീരുമാനിച്ച് കനേഡിയൻ സർക്കാർ. താൽക്കാലിക താമസക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയെ തുടർന്ന് രാജ്യത്തെ ഭവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉണ്ടായ സമ്മർദ്ദം കുറയ്ക്കുകയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി 2026 മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കാനാണ് സർക്കാരിൻ്റെ പദ്ധതി. നിലവിൽ മൂന്ന് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ വിസ അനുവദിച്ചിരുന്നത്. ഇത് ഏകദേശം 1,55,000 ആയി കുറയും.

സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ലോകോത്തര പ്രതിഭകളെ ആകർഷിക്കുമ്പോൾ തന്നെ, കുടിയേറ്റം ‘സുസ്ഥിരമായ നിലവാരത്തിലേക്ക്’ എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. വിദ്യാർത്ഥി പെർമിറ്റുകൾ കുറയ്ക്കുന്നതിനൊപ്പം, സർവകലാശാലകളെയും വിദ്യാർത്ഥി തൊഴിൽ പരിപാടികളെയും പിന്തുണയ്ക്കുന്നതിനായി 1.5 ബില്യൺ ഡോളറിലധികം പുതിയ ഫണ്ടിംഗ് നൽകാനും ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ്, ശാസ്ത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖ അന്താരാഷ്ട്ര ഗവേഷകരെ ആകർഷിക്കുന്നതിനായി 13 വർഷത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ നിക്ഷേപിക്കാനും ബജറ്റ് പദ്ധതിയിടുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാവുന്ന ഈ വലിയ കുറവ് തങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നും കോഴ്സുകളുടെ എണ്ണം കുറയ്ക്കാൻ കാരണമാകുമെന്നും കോളേജുകളും സർവകലാശാലകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like
Canada's trade surplus widens to more than four-year high in September

കാനഡയുടെ വ്യാപാര മിച്ചം സെപ്റ്റംബറിൽ നാല് വർഷത്തിലേറെയുള്ള ഉയർന്ന നിരക്കിലേക്ക് ഉയർന്നു

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് വിരുദ്ധ തരംഗം: ഡെമോക്രാറ്റുകൾ മുന്നേറുന്നു

Elon Musk Aims for US Telecom Market: SpaceX Partners with Qualcomm for Own 5G Network

അമേരിക്കൻ ടെലികോം വിപണി പിടിക്കാൻ ഇലോൺ മസ്ക്; സ്വന്തം 5ജി ശൃംഖലയ്ക്കായി ക്വാൽകോമുമായി കൈകോർത്ത് സ്പേസ്എക്സ്

Carney unveils budget to strengthen Canada’s economy as Trump’s trade war slows growth

ട്രംപിന്റെ വ്യാപാര യുദ്ധത്തിനിടയിൽ കനേഡിയൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ബജറ്റുമായി കാർണി

ജോര്‍ജിയയില്‍ ചരിത്രവിജയം; കീഷ ലാന്‍സ് ബോട്ടംസ് ഗവര്‍ണര്‍

സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

Top Picks for You
Top Picks for You