newsroom@amcainnews.com

ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; ആക്രമണത്തിന് പിന്തുണ നൽകിയത് തെറ്റായിപ്പോയെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ്

ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിന്‌ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് ഇത്ര വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആക്രമണത്തിന് പിന്തുണ നൽകിയത് തെറ്റായിപ്പോയെന്നും ഹമാസ് നേതാവ് മൂസ അബു മർസൂഖ്. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനായ മർസൂഖ്‌, ന്യൂയോർക്ക് ടൈംസിനോടാണ് ഇങ്ങനെ പറഞ്ഞത്.

ഇസ്രയേൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ 1200ൽ ഏറെ പേരെയാണ് അന്ന് ഹമാസ് വധിച്ചത്. ഇരുന്നൂറിലേറെ പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. എന്നാൽ, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ 40,000 പേർ കൊല്ലപ്പെട്ടതിന് പുറമേ ഇസ്മായേൽ ഹനിയ, യഹിയ സിൻവാർ തുടങ്ങിയ ഹമാസ് നേതാക്കളെ ഇസ്രയേൽ കൊലപ്പെടുത്തിയതായും ഹമാസ് വൃത്തങ്ങൾ പറയുന്നു.

You might also like

യുഎസിൽ വിവിധ വെടിവെപ്പുകളിൽ ഏഴു പേര്‍ കൊല്ലപ്പെട്ടു, 36 പേര്‍ക്ക് പരുക്ക്

ജപ്പാനുമായി വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവെച്ച് കാനഡ

സസ്കാച്ചവാനിൽ ശക്തമായ ആലിപ്പഴം വീഴ്ച: 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

Top Picks for You
Top Picks for You