newsroom@amcainnews.com

കാനഡയിലെ ടാക്സ് ഫയലിംഗ് സീസൺ ആരംഭിക്കുന്നു, പിഴകൾ ഒഴിവാക്കാം.. ഓർത്തിരിക്കേണ്ട തീയതികൾ; കുറഞ്ഞ വരുമാനമുള്ളവർക്കായി സി.ആർ.എയുടെ ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം

കാനഡയിലെ ടാക്സ് ഫയലിംഗ് സീസൺ ആരംഭിക്കുകയാണ്. കൃത്യസമയത്ത് നികുതി രേഖകൾ സമർപ്പിക്കുന്നത് പിഴകൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും. പലപ്പോഴും ഫയലിംഗുമായി ബന്ധപ്പെട്ട് ഒരുപാട് രേഖകൾ ശേഖരിക്കാനുണ്ടാകും. ചില രേഖകൾ ലഭിക്കാൻ ചിലപ്പോൾ കുറച്ചു ദിവസങ്ങൾ എടുത്തേക്കാനുമിടയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീയതികളെക്കുറിച്ച് ധാരണയുണ്ടാകുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഫെബ്രുവരി 23-നാണ് സി.ആർ.എതങ്ങളുടെ Netfile സേവനം ആരംഭിക്കുന്നത്. കാനഡയിലുള്ളവർക്ക് ഓൺലൈനായി ടാക്സ് ഫയൽ ചെയ്യാവുന്ന ആദ്യ ദിനമാണിത്.
ഫെബ്രുവരി 27: തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാർക്ക് T4, T4A, T5 സ്ലിപ്പുകൾ നൽകേണ്ട അവസാന തീയതി. ഈ തീയതിക്ക് ശേഷവും ഇവ ലഭിച്ചില്ലെങ്കിൽ തൊഴിലുടമയുമായി ബന്ധപ്പെടേണ്ടതാണ്.
മാർച്ച് 2 : RRSP നിക്ഷേപം നടത്താനുള്ള അവസാന തീയതി. ഇത് നിങ്ങളുടെ നികുതി ഭാരം കുറയ്ക്കാനും റീഫണ്ട് തുക വർദ്ധിപ്പിക്കാനും സഹായിക്കും.
ഏപ്രിൽ 30 : ഭൂരിഭാഗം കനേഡിയൻ പൗരന്മാരും ടാക്സ് ഫയൽ ചെയ്യേണ്ട അവസാന തീയതി. നിങ്ങൾക്ക് സർക്കാരിലേക്ക് പണം അടയ്ക്കാനുണ്ടെങ്കിൽ പിഴ ഒഴിവാക്കാൻ ഈ തീയതിക്കുള്ളിൽ തന്നെ അടച്ചു തീർക്കണം.
ജൂൺ 15 : സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ടാക്സ് ഫയൽ ചെയ്യാനുള്ള അവസാന തീയതി. എന്നാൽ ഇവർ നികുതി പണം അടയ്ക്കേണ്ടത് ഏപ്രിൽ 30-നകം തന്നെയായിരിക്കണം.

കുറഞ്ഞ വരുമാനമുള്ളവർക്കായി സി.ആർ.എ പുതിയ ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അവർക്ക് വേണ്ടി സർക്കാർ തന്നെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കും.

You might also like
When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Top Picks for You
Top Picks for You