newsroom@amcainnews.com

ശക്തമായ കാറ്റ്; ആൽബർട്ടയിൽ സ്കൂൾ അടച്ചു, കെട്ടിടത്തിന് നാശനഷ്ടം

ശക്തമായ കാറ്റിൽ വടക്കൻ ആൽബർട്ടയിലെ സ്വാൻ ഹിൽസ് ടൗണിലുള്ള സ്കൂളിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്. ഞായറാഴ്ച വീശിയടിച്ച അതിശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂരയ്ക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതോടെ തിങ്കളാഴ്ച മുതൽ സ്കൂൾ അടച്ചിടാൻ പെമ്പിന ഹിൽസ് സ്കൂൾ ഡിവിഷൻ തീരുമാനിച്ചു. ആൽബർട്ടയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ചയുണ്ടായ കാറ്റിലും മഞ്ഞുവീഴ്ചയിലും ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു.

സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന ടൗൺ സ്വിമ്മിംഗ് പൂളിന്‍റെ മേൽക്കൂര പറന്നുപോകുകയും ഇത് സ്കൂൾ കെട്ടിടത്തിന്റെ ജിംനേഷ്യത്തിലും പ്രധാന മേൽക്കൂരയിലും പതിക്കുകയുമായിരുന്നു. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് സ്കൂൾ അടച്ചതെന്ന് സൂപ്രണ്ട് ബ്രെറ്റ് കൂപ്പർ വ്യക്തമാക്കി. എഞ്ചിനീയർമാർ കെട്ടിടത്തിന്‍റെ സുരക്ഷാ പരിശോധന നടത്തിവരികയാണ്. കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ക്ലാസുകൾ പുനരാരംഭിക്കൂ. അതുവരെ കെ-12 ഗ്രേഡുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പഠനം ഓൺലൈനായി തുടരും. സ്വാൻ ഹിൽസ് കമ്മ്യൂണിറ്റിയുടെ പ്രധാന കേന്ദ്രമായ സ്കൂൾ എത്രയും വേഗം തുറക്കാൻ സാധിക്കുമെന്ന് ബോർഡ് ചെയർ വിക്ടോറിയ കെയ്ൻ അറിയിച്ചു.

You might also like
Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Nationwide strike: Banks to remain shut from Monday for three days - what customers need to know

അഞ്ച് ദിവസത്തെ ഇടവേള: തുടർന്നുള്ള വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കൾക്ക് അഞ്ച് ദിവസത്തോളം ബാങ്ക് സേവനങ്ങൾ ലഭ്യമാകാതെ വന്നേക്കാം

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള യു എസ് ഇറക്കുമതി ഉപരോധം നാളെ മുതൽ നിലവിൽ

Canada Investment Summit Signals New Opportunities for Business

കാനഡ ഇൻവെസ്റ്റ്മെന്റ് ഉച്ചകോടി ബിസിനസിനായി പുതിയ അവസരങ്ങൾ തുറക്കുന്നു

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

Top Picks for You
Top Picks for You