newsroom@amcainnews.com

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് അടിച്ച് പൂസായി എസ്ഐയും പൊലീസുകാരനും; വീഡിയോ പിടിച്ച് പുറത്തുവിട്ട് നാട്ടുകാർ; പിന്നാലെ സസ്പെൻഷൻ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് മദ്യപിച്ച് ജോലി ചെയ്ത പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാൽ, ഡ്രൈവർ സി. മഹേഷ് എന്നിവർക്കെതിരെയാണ് നടപടി. വകുപ്പതല അന്വേഷണത്തിൻറെ അടിസ്ഥാനത്തിൽ റൂറൽ എസ്പി സാമു മാത്യുവാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. നേരത്തെ മദ്യലഹരിയിലുള്ള പൊലീസുകാരെ നാട്ടുകാർ തടയുന്നതും, പൊലീസുകാർ ഇവരെ ജീപ്പുകൊണ്ട് തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നിരുന്നു.

ഏപ്രിൽ നാലാം തീയതി രാത്രിയാണ് പൊലീസ് സേനക്ക് തന്നെ നാണക്കേടായ സംഭവം നടക്കുന്നത്. രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച ഇവരെ നാട്ടുകാർ കൈയ്യോടെ പൊക്കുകയായിരുന്നു. പത്തനാപുരത്ത് രാത്രി പട്രോളിംഗ് വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലാണെന്ന് കണ്ടെത്തി നാട്ടുകാർ വാഹനം തടഞ്ഞു. എന്നാൽ പൊലീസ് ജീപ്പിന് മുന്നിൽ നിന്ന യുവാക്കളെ വാഹനം കൊണ്ട് തള്ളി മാറ്റിയ ശേഷം പൊലീസുകാർ വേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പൊലീസ് വകുപ്പതല അന്വേഷണം പ്രഖ്യാപിക്കുകയും പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. അന്വേഷണ വിധേയമായാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഈ റിപ്പോർട്ട് ഡിവൈഎസ്പി ഡിഐജിക്ക് കൈമാറും.

You might also like
Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Judge orders Trump administration to cancel taxpayer-funded promotional TV ads

നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച പ്രചാരണ ടിവി പരസ്യങ്ങൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തോട് ജഡ്ജിയുടെ ഉത്തരവ്

NYPD cops killed man in scuffle that started over open beer can

തുറന്ന ബിയർ ക്യാനിനെച്ചൊല്ലിയുള്ള വാക്കുതർക്കത്തിനിടയിൽ ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ ബലപ്രയോഗത്തിൽ ഒരാൾ കൊല്ലപ്പെട്ടു

എയർബാഗ് തകരാർ: ട്രക്കുകൾ തിരിച്ചുവിളിച്ച് ജനറൽ മോട്ടോഴ്‌സ്

ഇറാനുമായി എണ്ണവ്യാപാരം: രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും അഞ്ച് ഇന്ത്യക്കാര്‍ക്കുമെതിരെ യുഎസ് ഉപരോധം

ഫ്ലോറിഡയിൽ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു

Top Picks for You
Top Picks for You