newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിൽ ബോളിവുഡ് താരം കപിൽ ശർമ്മയുടെ പുതിയ കഫേയ്ക്ക് നേരെ വെടിവെപ്പ്

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ബോളിവുഡ് നടനും അവതാരകനുമായ കപിൽ ശർമ്മ പുതുതായി തുറന്ന കഫേയ്ക്ക് നേരെ വെടിവെപ്പ്. സറേയിലെ 84 അവന്യുവിനടുത്തുള്ള 120 സ്ട്രീറ്റിലുള്ള കാപ്‌സ് കഫേയിലേക്ക് വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് വെടിവെപ്പുണ്ടായതെന്ന് സറേ പോലീസ് സർവീസ്(എസിപിഎസ്) പറഞ്ഞു. വെടിവെപ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. കഫേയുടെ ജനൽച്ചില്ലുകൾ വെടിവെപ്പിൽ തകർന്നിട്ടുണ്ട്.

കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായതായാണ് വിവരം. ദിവസങ്ങൾക്ക് മുമ്പാണ് കാപ്‌സ് കഫേ പ്രവർത്തനമാരംഭിച്ചത്.
വെടിവെപ്പിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ വാദികൾ ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ സംഭവം ഞെട്ടിച്ചെന്നും ആഘാതം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോളും പിന്മാറില്ലെന്നും കപിൽ ശർമ്മ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

കപിൽ ശർമ്മയുടെ മുൻകാല പരാമർശങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന. എന്നാൽ കഫേയെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നത് അതോ നടന് നേരെയുള്ള ഭീഷണിയായിരുന്നോ വെടിവെപ്പ് എന്ന് വ്യക്തമല്ല. ദക്ഷിണേഷ്യൻ സമൂഹത്തിന് നേരെ നടക്കുന്ന വർധിച്ചുവരുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഈ വെടിവെപ്പും ആശങ്കപ്പെടുത്തുന്നതാണെന്ന് ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ പറഞ്ഞു.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You