newsroom@amcainnews.com

വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്‌പ്; നോർത്ത് കാരോലൈനയിൽ രണ്ടു പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

വാഷിങ്‌ടൻ: നോർത്ത് കാരോലൈനയിലെ മാക്‌റ്റണിന് സമീപം വാരാന്ത്യ പാർട്ടിക്കിടെ നടന്ന വെടിവയ്‌പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. നോർത്ത് കാരോലൈന അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെ മാക്‌റ്റണിന് സമീപമുള്ള ഗ്രാമീണ പ്രദേശത്തെ വാരാന്ത്യ പാർട്ടിക്കിടെയായിരുന്നു വെടിവയ്‌പ്. സംഭവത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങളും കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും പേരുകളും പുറത്തുവിട്ടിട്ടില്ല.

150 ലേറെ ആളുകൾ സംഭവസ്‌ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ഒറ്റപ്പെട്ട സംഭവമാണെന്നും നിലവിൽ സുരക്ഷാ ഭീഷണിയില്ലെന്നും റോബ്സൺ കൗണ്ടി ഷെരീഫ് ബർണിസ് വിൽക്കിൻസിന്റെ ഓഫിസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകി.

You might also like

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ… ക്യൂബെക്കിലെ നഴ്‌സുമാർ ജോലിസ്ഥലത്ത് നേരിടുന്ന അക്രമങ്ങളെയും ഭീഷണികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്

വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടീഷ് കൊളംബിയയിൽ കാത്തിരിക്കുന്നത് 1.2 മില്യൺ ആളുകൾ; ദീർഘമായ കാത്തിരിപ്പ് രോഗികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു

അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

‘അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും’; ട്രംപ്

അധ്യാപക സമരം: പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് വിതരണം ആരംഭിച്ച് ആൽബർട്ട

Top Picks for You
Top Picks for You