ശാലോം മീഡിയ കാനഡ സംഘടിപ്പിക്കുന്ന “ശാലോം ഫെസ്റ്റിവൽ 2025” ഒക്ടോബർ 31, നവംബർ 1 തീയതികളിൽ എഡ്മണ്ടനിൽ നടക്കും. എഡ്മണ്ടൻ സെൻ്റ് അൽഫോൻസ സീറോ-മലബാർ കാത്തലിക് ഫൊറോന ചർച്ചിൽ (9120 146 St., NW, Edmonton, AB T5R 0W2) നടക്കുന്ന പരിപാടി ഫോർമേഷൻ ഷാലോം വേൾഡ് ഡയറക്ടർ റവ. ഡോ. ജയിംസ് കിളിയാനിക്കൽ നയിക്കും. തോമസ് കുമളി, സിബി തോമസ് തുടങ്ങിയവർ പങ്കെടുക്കും.
ഒക്ടോബർ 31-ന് രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ചര വരെയും നവംബർ 1-ന് രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയുമാണ് ശാലോം ഫെസ്റ്റിവൽ നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബിബിൻ ജയിംസ് (647-394-7520), സ്റ്റീവ് സെബാസ്റ്റ്യൻ (780-680-6200), ഓഫീസ് (416-913-8230) എന്നിവരുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ : shalommedia.org/festival







