newsroom@amcainnews.com

‘ഇറാന്റെ എണ്ണ സ്വന്തമാക്കും, ഖാര്‍ഗ് ദ്വീപ് പിടിച്ചടക്കും’: ട്രംപ്

ഇറാനിലെ എണ്ണസമ്പത്തിന് മേല്‍ അമേരിക്ക നിയന്ത്രണം സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ വിദേശനയ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് (Kharg Island) സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം സൂചന നല്‍കി. വെനിസ്വലന്‍ മോഡലിന് സമാനമായി ഇറാന്റെ എണ്ണ ഉല്‍പ്പാദനത്തിന് മേല്‍ അനിശ്ചിതകാല നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം.

‘ഇറാനിലെ എണ്ണ കൈക്കലാക്കുക എന്നതാണ് എനിക്ക് ഏറ്റവും താല്‍പ്പര്യമുള്ള കാര്യം,’ എന്ന് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ഖാര്‍ഗ് ദ്വീപിന്റെ പ്രതിരോധം ദുര്‍ബലമാണെന്നും അത് എളുപ്പത്തില്‍ പിടിച്ചെടുക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ദ്വീപ് പിടിച്ചെടുത്താല്‍ കുറച്ചുകാലം അവിടെ അമേരിക്കന്‍ സൈന്യത്തിന് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുകയും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ വിവാദ പരാമര്‍ശം. പതിനായിരത്തോളം സൈനികരെ ഇറാനിലേക്ക് അയച്ച് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന കരയുദ്ധത്തിന് പെന്റഗണ്‍ തയ്യാറെടുക്കുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനൊപ്പം ഇറാന്റെ സാമ്പത്തിക സ്രോതസ്സായ എണ്ണപ്പാടങ്ങള്‍ കൂടി ലക്ഷ്യം വെച്ചുള്ളതാണ് ട്രംപിന്റെ പുതിയ പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like
Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Top Picks for You
Top Picks for You