newsroom@amcainnews.com

ഷോപ്പിയാനിലെ വനത്തിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി; 3 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ഓപ്പറേഷനിൽ 3 ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വെടിവയ്പ്പുണ്ടായതെന്ന് സംഭവത്തെക്കുറിച്ച് അറിയാവുന്ന പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.

വനത്തിൽ 2-3 ഭീകരർ ഉണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ തുടങ്ങിയ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഷോപ്പിയാനിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഭീകരർക്ക് പഹൽഗാം ആക്രമണവുമായി പങ്കുണ്ടോ എന്ന് വ്യക്തമല്ല.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകളും പുറത്തുവിട്ടു.

You might also like

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You