newsroom@amcainnews.com

കാനഡയിൽ ‘സാത്താൻസ് ചോയ്സ്’ മോട്ടോർസൈക്കിൾ സംഘം ശക്തമാകുന്നു

കാനഡയിൽ ‘സാത്താൻസ് ചോയ്സ്’ മോട്ടോർസൈക്കിൾ ഗുണ്ടാസംഘത്തിൻ്റെ റിക്രൂട്ട്‌മെൻ്റ് ശക്തമാകുന്നതായി റിപ്പോർട്ട്. ഒൻ്റാരിയോയിൽ ‘സാത്താൻസ് ചോയ്സ്’ പുതിയ അംഗങ്ങളെ അതിവേഗം റിക്രൂട്ട് ചെയ്യുന്നതായി പ്രൊവിൻഷ്യൽ പോലീസ് മുന്നറിയിപ്പ് നൽകി. വിൻസർ മേഖലയിൽ ഈ സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി പ്രവിശ്യയിലുടനീളം ഇവരുടെ അംഗസംഖ്യ അതിവേഗം വർദ്ധിച്ചുവരികയാണെന്നും, മാറ്റങ്ങൾക്ക് വിധേയമാകുന്ന ഇവരുടെ ശൃംഖലയെ കൃത്യമായി നിരീക്ഷിക്കുക എന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടെകംസെയിലെ ഒരു വസതിയിൽ വിൻസർ പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് ലോഡ് ചെയ്ത തോക്കുകളും വൻതോതിൽ വെടിക്കോപ്പുകളും സാത്താൻസ് ചോയ്സ് മുദ്രയുള്ള വസ്ത്രങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആൻഡ്രൂ വിൻസെൻ്റ് ബാസ്റ്റ്യൻ എന്നയാളെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾനടത്തുന്ന ഈ ഗുണ്ടാസംഘം, കാനഡയിലുടനീളം പുതിയ ശാഖകൾ തുറക്കാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.

You might also like
AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Legend of the Music World: The Life of M.S. Subbulakshmi Becomes a Movie

സംഗീതലോകത്തെ ഇതിഹാസം: എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

Top Picks for You
Top Picks for You