newsroom@amcainnews.com

എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും

യർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും എന്ന് കുടുംബം. റെജൈനയിൽ സ്ഥിരതാമസമാക്കിയ പിയൂഷ് കുമാർ പട്ടേലാണ് അപകടത്തിൽ മരിച്ചതായി കുടുംബം അറിയിച്ചത്. ഭാര്യയും രണ്ട് പെൺകുട്ടികളുമുള്ള പീയൂഷ് മാതാപിതാക്കളെ സന്ദർശിക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്. അവിടെ നിന്നും ഒരു സുഹൃത്തിനെ സന്ദർശിക്കാൻ ലണ്ടനിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. വിവരം അറിഞ്ഞ് പിയൂഷ് കുമാറിൻ്റെ കാനഡയിലെ കുടുംബാംഗങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചു. പട്ടേലിൻ്റെ മൂത്ത മകൾക്ക് ഞായറാഴ്ചയാണ് ഏഴ് വയസ്സ് തികഞ്ഞത്. പട്ടേലിൻ്റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോഴാണ് എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിലെ ഒരു യാത്രക്കാരൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടിരുന്നു.

You might also like

400 മില്യൺ ഡോളറിന്റെ സമ്മർ ക്യാമ്പ് സാമ്രാജ്യം തകർന്നു: പ്രതിസന്ധിയിലായി ന്യൂയോർക്കിലെ സഹോദരങ്ങൾ; മാതാപിതാക്കളും കടപ്പത്ര വിപണിയും ആശങ്കയിൽ

Banking Service Charges Surge: Heavy Financial Burden on Customers

ബാങ്കിങ് സേവന നിരക്കുകൾ കുത്തനെ കൂട്ടുന്നു: ഉപഭോക്താക്കൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത

Heavy Rain in New York City: Flash Flood Warning Issued

ന്യൂയോർക്ക് സിറ്റിയിൽ കനത്ത മഴ: പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് (Flash Flood Warning) പുറപ്പെടുവിച്ചു

Ferry Fire Accident in Indonesia: 5 Dead, Search On for 41 Missing

ഇന്തൊനീഷ്യയിൽ ഫെറിക്ക് തീപിടിച്ച് അപകടം: അഞ്ച് മരണം, 41 പേർക്കായി തിരച്ചിൽ തുടരുന്നു

Rashford bids farewell to Barça: Returns to Manchester United

ബാഴ്‌സയോട് യാത്രപറഞ്ഞ് റാഷ്‌ഫോർഡ്: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ മടങ്ങുന്നു

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Top Picks for You
Top Picks for You