newsroom@amcainnews.com

റഷ്യ വെറും ‘കടലാസു പുലി’; റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നു ട്രംപ്

വാഷിങ്ടൻ: റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകൾ. ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.

‘യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂനിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധം ആരംഭിച്ചപ്പോൾ അതിർത്തികൾ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. റഷ്യ വെറും ‘കടലാസു പുലി’യാണ്. യഥാർഥ സൈനിക ശക്തിക്ക് ഒരാഴ്ച കൊണ്ടു വിജയിക്കാൻ കഴിയുന്ന ഒരു യുദ്ധത്തിലാണ് ലക്ഷ്യബോധമില്ലാതെ അവർ മൂന്നരവർഷമായി പോരാടിക്കൊണ്ടിരിക്കുന്നത്. പുട്ടിനും റഷ്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് യുക്രെയ്ന് പറ്റിയ സമയം. ഞങ്ങൾ നാറ്റോയ്ക്ക് ആയുധം നൽകുന്നത് തുടരും. അതുകൊണ്ട് എന്തുചെയ്യണമെന്ന് നാറ്റോ തീരുമാനിക്കും’ –ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയ തിരിച്ചു നൽകുന്നതു ചർച്ചയാക്കില്ലെന്നായിരുന്നു നേരത്തെ ട്രംപിന്റെ നിലപാട്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ച ട്രംപ്, യുക്രെയ്ന് മുന്നിൽ നാറ്റോയുടെ വാതിൽ തുറക്കില്ലെന്ന സൂചനയും നൽകിയിരുന്നു. എന്നാൽ, ഇക്കാര്യങ്ങളിൽ നിലപാട് മാറ്റവുമായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.

You might also like
Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

HHS to cut over 413 positions including 143 nurses

143 നഴ്‌സുമാർ ഉൾപ്പെടെ 413-ലധികം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ HHS

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Top Picks for You
Top Picks for You