newsroom@amcainnews.com

ഇന്ധനവില കുതിപ്പ്: കാനഡയിലെ വിനോദസഞ്ചാര മേഖലയ്ക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും തിരിച്ചടി

ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് കാനഡയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നത് രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ വിലയില്‍ 30 ശതമാനവും ഡീസല്‍ വിലയില്‍ 40 ശതമാനവും വര്‍ദ്ധനവുണ്ടായതായി കനേഡിയന്‍ ഫ്യൂവല്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഇന്ധനവില ലിറ്ററിന് രണ്ട് ഡോളറിലേക്ക് അടുക്കുന്നതോടെ ജനങ്ങളുടെ യാത്രാശീലങ്ങളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിനോദസഞ്ചാര മേഖലയെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കുന്നതിനൊപ്പം, വേനല്‍ക്കാല അവധിക്കാലത്ത് ദൂരസ്ഥലങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെലവ് ചുരുക്കുന്നതിനായി കനേഡിയന്‍ സഞ്ചാരികള്‍ വീടിനടുത്തുള്ള സ്ഥലങ്ങള്‍ മാത്രം സന്ദര്‍ശിക്കാന്‍ താല്പര്യപ്പെടുമെന്ന് ഡല്‍ഹൗസി സര്‍വ്വകലാശാലയിലെ ടൂറിസം വിദഗ്ധന്‍ ലോണ്‍ ഷീഹാന്‍ പറഞ്ഞു.

പ്ലംബിങ് ഉള്‍പ്പെടെയുള്ള ചെറുകിട ബിസിനസ്സ് ഉടമകളെയും ഈ വിലക്കയറ്റം കാര്യമായി ബാധിച്ചു. ഇന്ധനച്ചെലവ് വര്‍ദ്ധിച്ചതോടെ പലരും തങ്ങളുടെ സേവന നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദൂരസ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുമ്പോള്‍ ഇന്ധനച്ചെലവിനായി പ്രത്യേക തുക ഈടാക്കേണ്ടി വരുന്നത് ഉപഭോക്താക്കള്‍ക്കും വലിയ ബാധ്യതയാകുന്നു. സാധാരണയായി നടത്താറുള്ള കുടുംബ യാത്രകള്‍ പോലും പലരും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്.

You might also like

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Man critically injured, police officer wounded in gunfire near Ontario synagogue on Yom Kippur

യൂം കിപ്പൂർ ദിനത്തിൽ ഒന്റാരിയോയിലെ സിനഗോഗിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്; പോലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു

New rule for LPG booking from October 1; if you don't pay a little attention, your pocket will be empty

ഒക്ടോബർ ഒന്ന് മുതൽ പാചകവാതക ബുക്കിങ്ങിൽ പുതിയ നിയമം; അല്പം ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കാലിയാകും

Brazil - India Football Match: Kochi Metro with special services

ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5 മുതൽ

Passport rules revised: These changes are now mandatory for children's applications!

പാസ്‌പോർട്ട് നിയമങ്ങൾ പരിഷ്കരിച്ചു: ഇനി കുട്ടികളുടെ അപേക്ഷകളിൽ ഈ മാറ്റങ്ങൾ നിർബന്ധം

Top Picks for You
Top Picks for You