newsroom@amcainnews.com

ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ, അഭിപ്രായമില്ലെന്ന് മറുപടി പറഞ്ഞ് ട്രംപ്

വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഭിപ്രായമില്ലെന്ന് മറുപടി പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ഗ്രീൻലൻഡ് ഏറ്റെടുക്കുകയാണ് തന്റെ ഉദ്ദേശ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു സൈനിക നടപടിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകില്ലെന്ന് തന്നെയാണ് ട്രംപ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, ഗ്രീൻലൻഡ് വിഷയത്തിൽ ഇടപെടുന്ന യൂറോപ്യൻ യൂണിയനെതിരെ ട്രംപ് രംഗത്തെത്തി. യൂറോപ്പ് ആദ്യം യുക്രെയ്ൻ യുദ്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു ട്രംപിന്റെ വിമർശനം.

ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള തന്റെ നീക്കത്തെ എതിർക്കുന്നവർക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളെയായിരുന്നു ട്രംപ് ഇതിലൂടെ ഭീഷണിപ്പെടുത്തിയത്. നേരത്തെ, നൊബേൽ സമ്മാനത്തിന് പരിഗണിക്കാതിരുന്നതിനെ തുടർന്ന് സമാധാനത്തെക്കുറിച്ച് ഇനി ചിന്തിക്കേണ്ടതില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് വരെ ലോകം സുരക്ഷിതമായിരിക്കില്ലെന്നാണ് ട്രംപ് ഇതിലൂടെ വ്യക്തമാക്കിയത്.

You might also like

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Top Picks for You
Top Picks for You