newsroom@amcainnews.com

ആൽബർട്ട വിദ്യാഭ്യാസ മന്ത്രിക്കെതിരായ ‘റീകോൾ’ നീക്കം പരാജയത്തിലേക്ക്

ആൽബർട്ട വിദ്യാഭ്യാസ മന്ത്രിക്കെതിരായ ‘റീകോൾ’ നീക്കം പരാജയത്തിലേക്കെന്ന് റിപ്പോർട്ട്. ഡെമെട്രിയോസ് നിക്കോളൈഡിസിനെ പദവിയിൽ നിന്ന് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഒപ്പുശേഖരണം ലക്ഷ്യം കാണാതായതോടെയാണ് ‘റീകോൾ’ പ്രതിസന്ധിയിലായത്. മന്ത്രിയെ മാറ്റാൻ ആവശ്യമായ 16,006 ഒപ്പുകളിൽ ഏകദേശം 8,000 എണ്ണം മാത്രമേ ഇതുവരെ ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് സംഘാടകയായ ജെനി യെറെമി അറിയിച്ചു. വോട്ടർമാരുടെ 60 ശതമാനം ഒപ്പുകൾ വേണമെന്ന കർശന വ്യവസ്ഥയാണ് ഈ നീക്കം പരാജയപ്പെടാൻ പ്രധാന കാരണം. ഒപ്പുകളുടെ എണ്ണം കുറവാണെങ്കിലും ജനങ്ങളുടെ പ്രതിഷേധം അറിയിക്കാൻ കഴിഞ്ഞത് വിജയമാണെന്ന് സംഘാടകർ അവകാശപ്പെട്ടു.

അതേസമയം, ഈ നീക്കം അടിസ്ഥാനരഹിതമാണെന്നും നയപരമായ വിയോജിപ്പുകൾ പരിഹരിക്കേണ്ടത് ഇത്തരമൊരു നീക്കത്തിലൂടെ അല്ലെന്നും മന്ത്രി നിക്കോളൈഡിസ് പ്രതികരിച്ചു. നിലവിൽ ആൽബർട്ടയിൽ പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉൾപ്പെടെ 26 എംഎൽഎമാർക്കെതിരെ റീകോൾ പെറ്റീഷനുകൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പരാജയപ്പെടാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

You might also like
US Threats and Iran's Warning: War Fears Spread Beyond the Middle East

അമേരിക്കൻ ഭീഷണിയും ഇറാന്റെ മുന്നറിയിപ്പും: പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും യുദ്ധഭീതി പടരുന്നു

In B.C.'s Great Bear Rainforest, DNA testing crucial to finding grizzly behind deadly attack

ബി.സി.യിലെ ഗ്രേറ്റ് ബെയർ റെയിൻഫോറസ്റ്റിൽ ഉണ്ടായ മാരകമായ ആക്രമണം; കുറ്റക്കാരനായ ഗ്രിസ്ലി കരടിയെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നിർ നിർണായകം

ഇടക്കാല തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു

നാടുകടത്തല്‍ നയം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ട്രംപ്

സ്റ്റെല്ലാൻ്റിസ് ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റ് വിറ്റഴിച്ചതായി യൂണിഫോർ: പ്രതികരിക്കാതെ കമ്പനി

"Ethanol Trap" in Petrol: Kerala on High Alert; Surprise Inspections in Four Districts

പെട്രോളിലെ ‘എഥനോൾ കെണി’: ജാഗ്രതയോടെ കേരളം; നാല് ജില്ലകളിൽ മിന്നൽ പരിശോധന

Top Picks for You
Top Picks for You