newsroom@amcainnews.com

ലണ്ടന്‍ ഒൻ്റാരിയോയില്‍ മലയാളി യുവാക്കൾക്ക് നേരേ വംശീയ ആക്രമണം

കാനഡയിലെ ലണ്ടന്‍ ഒൻ്റാരിയോയില്‍ മലയാളികള്‍ക്ക് നേരെ വംശീയ ആക്രമണം. വിക്ടോറിയ പാര്‍ക്കില്‍ ഐസ് സ്‌കേറ്റിങ്ങിനായി എത്തിയ നാല് മലയാളി യുവാക്കളെയാണ് അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ടായിരുന്നു ആക്രമണം. പരുക്കേറ്റ നാല് യുവാക്കളെയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചെങ്കിലും ഒരാളുടെ കണ്ണിനേറ്റ പരുക്ക് സാരമുള്ളതാണ്.

കാനഡയില്‍ സ്റ്റുഡൻ്റ് വീസയിലെത്തി കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി ചെയ്തുവരുന്ന യുവാക്കളാണ് അക്രമത്തിന് ഇരയായത്. സംഭവത്തില്‍ പൊലീസ് യുവാക്കളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കാനഡയിലെ സുരക്ഷിത നഗരങ്ങളിലൊന്നായി അറിയപ്പെടുന്ന ലണ്ടന്‍ ഒൻ്റാരിയോയില്‍ ഇത്തരമൊരു സംഭവമുണ്ടായത് പ്രവാസി മലയാളി സമൂഹത്തിനിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അടുത്തിടെയായി കാനഡയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ വംശജര്‍ക്കും പ്രത്യേകിച്ച് മലയാളികൾക്ക് നേരെ വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

മാർക്ക് കാര്‍ണിക്കെതിരെ വധഭീഷണി: കാൽഗറി സ്വദേശി അറസ്റ്റിൽ

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You