newsroom@amcainnews.com

ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്‍റെ പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച

അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന സിമ്മി മാത്യൂസിന്‍റെ (81) പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6 മണി മുതൽ 8.30 വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിലാണ് (11550 Luna Road, Farmers Branch TX 75234) പൊതുദർശനം. പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമാണ് ബിഷപ്പ് സിമ്മി മാത്യൂസ്.

ജൂൺ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കാരം. പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മയാണ് ഭാര്യ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും, ഡരിൽ , ജയ്മി, നിക്ക് എന്നിവർ മരുമക്കളും , ജയ, പ്രിയങ്ക, എവാ, ലയ എന്നിവർ കൊച്ചുമക്കളും ആണ്.

You might also like

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

ആൽബർട്ട റഫറണ്ടം: ഇലക്ഷൻസ് അൽബർട്ടയിൽ രജിസ്റ്റർ ചെയ്ത് ഫോറെവർ കാനഡ

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

ട്രംപും മംദാനിയും കൂടിക്കാഴ്ച്ച നടത്തി: അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂറോളം ഇരുവരും തമ്മില്‍ ചര്‍ച്ച

Top Picks for You
Top Picks for You