newsroom@amcainnews.com

അമേരിക്കക്കു പിന്നാലെ ട്രംപിനെതിരെ കാനഡയിലും പ്രതിഷേധം

ഓട്ടവ: യുഎസില്‍ ട്രംപിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കാനഡയുടെ പരമാധികാരത്തിനു നേരെയുള്ള ട്രംപിന്റെ ഭീഷണികള്‍ക്കെതിരെ ഞായറാഴ്ച കാനഡയിലുടനീളം പ്രതിഷേധക്കാര്‍ റാലി നടത്തി.

മണ്‍ട്രിയോളിലെ , മൗണ്ട് റോയല്‍ പാര്‍ക്കില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി റാലിയില്‍ പങ്കെടുത്തു. ‘ഹാന്‍ഡ്‌സ് ഓഫ്,’ കാനഡ മികച്ചതാണ് തുടങ്ങിയ വാചകങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ റാലിയില്‍ അണിനിരന്നത്. കലാകാരന്മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. രണ്ട് ദിവസത്തെ അറ്റ്‌ലാന്റിക് കാനഡ പര്യടനം പൂര്‍ത്തിയാക്കിയെത്തിയ എന്‍ഡിപി ലീഡര്‍ ജഗ്മീത് സിങും റാലിയില്‍ പങ്കെടുത്തു.

അതേസമയം നോവസ്‌കോഷയിലെ ഹാലിഫാക്‌സ്, മറ്റു മാരിടൈംസ് പ്രവിശ്യകള്‍, മാനിറ്റോബ തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി റാലികളില്‍ നൂറുകണക്കിന് ആളുകള്‍പങ്കെടുത്തു.

You might also like

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

Top Picks for You
Top Picks for You