newsroom@amcainnews.com

മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ്; മാർക്ക് കാർണി റോമിൽ എത്തി

റോം: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശനിയാഴ്ച രാവിലെ റോമിൽ എത്തി. നാളെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ സ്ഥാനാരോഹണ ചടങ്ങ് നടക്കും. ഇറ്റലിയിലെ കനേഡിയൻ അംബാസഡർ എലിസ ഗോൾഡ്‌ബെർഗ്, വത്തിക്കാനിലെ കനേഡിയൻ അംബാസഡർ ജോയ്‌സ് നേപ്പിയർ, ഇറ്റാലിയിലെയും വത്തിക്കാനിലെയും ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മാർക്ക് കാർണിയെ ടാർമാക്കിൽ സ്വീകരിച്ചു. കഴിഞ്ഞ ആഴ്ച നടന്ന രണ്ട് ദിവസത്തെ കോൺക്ലേവിൽ, ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല എന്നിവരുമായി ശനിയാഴ്ച മാർക്ക് കാർണി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, , യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി , ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

You might also like
More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

ഫെഡറൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് ഇന്ന് മുതൽ

നോർത്ത് ടെക്സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

Life convict jumps parole, stays out for 40 years, gets government job, wins ‘best teacher’ award

പരോൾ ലംഘിച്ച് 40 വർഷം ഒളിവിൽ; അധ്യാപകനായി മികച്ച സേവനത്തിന് പുരസ്കാരം നേടിയ ജീവപര്യന്തം തടവുകാരന് വീണ്ടും ജയിൽശിക്ഷ

Top Picks for You
Top Picks for You