newsroom@amcainnews.com

ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകർന്ന് അപകടം: വൻ തീപിടിത്തം

ഫിലാഡല്‍ഫിയ : വാഷിംഗ്ടൺ വിമാനാപകടത്തിന് പിന്നാലെ അമേരിക്കയെ നടുക്കി മറ്റൊരു അപകടം കൂടി. ഫിലാഡല്‍ഫിയയിലെ ജനവാസ കേന്ദ്രത്തില്‍ ചെറുവിമാനം തകർന്നു വീണതായി റിപ്പോർട്ട്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ഓടെ നോർത്ത് ഈസ്റ്റ് ഫിലാഡൽഫിയ എയർപോർട്ടിന് സമീപമാണ് അപകടം. ഒരു കുട്ടി അടക്കം ആറ് പേരുമായി പറന്നുയർന്ന മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് ജനസാന്ദ്രതയേറിയ റോൺഹർസ്റ്റിലെ ഔട്ട്‌ഡോർ ഷോപ്പിംഗ് സെൻ്ററായ റൂസ്‌വെൽറ്റ് മാളിന് സമീപമുള്ള തിരക്കേറിയ ജംഗ്ഷനിലാണ് തകർന്നത് വീണത്. നാല് ജീവനക്കാരോടൊപ്പം രോഗിയും മറ്റൊരു യാത്രക്കാരനും വിമാനത്തിലുണ്ടായിരുന്നതായി ജെറ്റ് റെസ്‌ക്യൂ എയർ ആംബുലൻസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ പ്രദേശത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ജനവാസ മേഖലയിലെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം വാഷിംഗ്ടണ്‍ Reagan National Airport-ന്റെ സമീപത്ത് ബുധനാഴ്ചയുണ്ടായ വിമാനാപകടത്തിൽ 67 പേര്‍ മരിച്ചിരുന്നു, കഴിഞ്ഞ ഇരുപത്തി നാലു വര്‍ഷത്തിനിടയില്‍ യുഎസില്‍ നടന്ന ഏറ്റവും വലിയ വിമാനാപകടമായിരുന്നു കഴിഞ്ഞദിവസം ഉണ്ടായത്.

You might also like
America at the forefront of ensuring religious freedom and security; U.S. leads a global fight against anti-Semitism

മതസ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്ക മുന്നിൽ; യഹൂദ വിരുദ്ധതയ്‌ക്കെതിരെ ആഗോള പോരാട്ടവുമായി യു.എസ്

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

കാറിൽ ട്രക്കിടിച്ച് തെലങ്കാന സ്വദേശിനിക്ക് യുഎസില്‍ ദാരുണാന്ത്യം

Top Picks for You
Top Picks for You