newsroom@amcainnews.com

PGP പ്രോഗ്രാം: സ്പോണ്‍സര്‍മാരുടെ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി കാനഡ

സ്ഥിര താമസത്തിനായി മാതാപിതാക്കളെയോ മുത്തശ്ശി-മുത്തച്ഛന്മാരെയോ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള വാര്‍ഷിക വരുമാന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കാനഡ. പേരന്റസ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റസ് പ്രോഗ്രാം (PGP) വഴി ബന്ധുക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനം 47,549 ഡോളറായി വര്‍ധിപ്പിച്ചതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഇതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്പോണ്‍സര്‍മാര്‍ക്കുള്ള വാര്‍ഷിക വരുമാന മാനദണ്ഡം മൂവായിരം ഡോളറിലധികം വര്‍ധിച്ചു. കൂടാതെ പിജിപി പ്രോഗ്രാമിലൂടെ മാതാപിതാക്കളെയോ മുത്തശ്ശിമാരെയോ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്, അപേക്ഷാ തീയതിക്ക് മുമ്പുള്ള മൂന്ന് വര്‍ഷത്തെ ഇന്‍കം റിക്വയര്‍മെന്റ്‌സ് പാലിക്കുന്നുണ്ടെന്ന് തെളിയിക്കുകയും വേണം, ഐആര്‍സിസി വ്യക്തമാക്കി.

പേരന്റസ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റസ് പ്രോഗ്രാം (PGP) ഇന്‍ടേക്ക് ജൂലൈ 28 മുതല്‍ ആരംഭിക്കുമെന്ന് ഐആര്‍സിസി അറിയിച്ചു. അര്‍ഹതയുള്ള സ്പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാന്‍ ഐആര്‍സിസി 17,860 ഇന്‍വിറ്റേഷനുകള്‍ അയയ്ക്കും. ഈ വര്‍ഷം, പിജിപി പ്രകാരം സ്പോണ്‍സര്‍ഷിപ്പിനായി 10,000 അപേക്ഷകള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിടുന്നതായി ഐആര്‍സിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

You might also like

വിഖ്യാത ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

Prime Minister Mark Carney makes a case for Canadian unity; Alberta referendum at the doorstep

ആൽബർട്ട റഫറണ്ടം പടിവാതിൽക്കൽ : കനേഡിയൻ ഐക്യത്തിനായി വാദിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

സ്വതന്ത്ര രാജ്യമാകണം: മസ്കിന്‍റെ നിർദ്ദേശം തള്ളി സസ്കാച്വാൻ പ്രീമിയർ സ്കോട്ട് മോ

Top Picks for You
Top Picks for You