newsroom@amcainnews.com

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു. 2019 ൽ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) കുൽഭൂഷൺ ജാദവിന് കോൺസുലാർ ആക്‌സസ് (വിദേശരാജ്യത്ത് അറസ്റ്റിലാകുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് തന്റെ രാജ്യത്തിന്റെ കോൺസുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിധി ശിക്ഷ സംബന്ധിച്ച് അപ്പീൽ നൽകാനുള്ള അവകാശം നൽകുന്നതല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ചാരവൃത്തി ആരോപിച്ചാണ് മുൻ നാവികസേനാ ഓഫിസറായ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാൽ വ്യാപാരത്തിന് ഇറാനിൽ പോയ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം.

You might also like

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി ഇഷ റാണി അന്തരിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Top Picks for You
Top Picks for You